
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതിനായി പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. സ്കൂളുകളിൽ ' കതിർ ക്ലബ്ബുകൾ ' സ്ഥാപിക്കും. ഇതിന്റെ ഭാഗമായി സ്‌കൂൾ കരിക്കുലത്തിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. പരീക്ഷകളിൽ കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശസ്ഥാപന പ്രതിനിധികളും പ്രമുഖ കർഷകരും ഉൾപ്പെടുന്ന പ്രത്യേക ബാക്കപ്പ് കമ്മിറ്റികൾ ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്ത് നടന്ന ജില്ലയിലെ ഫീൽഡ് ലെവൽ ഓഫീസർമാരുടെ പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.