Image

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു: വീണ്ടും മഴ മുന്നറിയിപ്പ്

Published on 20 June, 2026
സംസ്ഥാനത്ത്  കാലവർഷം  കടുക്കുന്നു: വീണ്ടും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയുടെ തീവ്രത നാളെയും മറ്റന്നാളും തുടരുമെന്നാണ് പ്രവചനം. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. തിങ്കളാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക