
യെമനിയെമനിലെ ഒരു ക്യാമ്പിന്റെ ദൃശ്യം യെമനിലെ ഒരു ക്യാമ്പിന്റെ ദൃശ്യം ലെ ഒരു ക്യാമ്പിന്റെ ദൃശ്യം യെമനിലെ ഒരു ക്യാമ്പിന്റെ ദൃശ്യം
യുദ്ധവും സംഘർഷങ്ങളും നിലനിൽക്കുന്ന യമനും സുഡാനും പലസ്തീനും പട്ടിണിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയും ലോകഭക്ഷ്യപദ്ധതിയും റിപ്പോർട്ട് ചെയ്തു. ലോകം അനുഭവിക്കുന്ന ഭക്ഷ്യപ്രതിസന്ധി വരും മാസങ്ങളിൽ കൂടുതൽ ഗുരുതരമാകുമെന്ന് ഈ ഐക്യരാഷ്ട്രസംഘടനകൾ മുന്നറിയിപ്പ് നൽകി. ഒ
വരും മാസങ്ങളിൽ ആഗോള തലത്തിൽത്തന്നെ ഭക്ഷ്യ പ്രതിസന്ധി കൂടുതൽ വഷളാകുമെന്നും, ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ മുൻപന്തിയിൽ നിൽക്കുന്ന യമനും സുഡാനും പലസ്തീനും പട്ടിണിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയും (FAO) ലോകഭക്ഷ്യപദ്ധതിയും (WFP) സംയുക്തമായി പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെ അറിയിച്ചു. ഭക്ഷ്യ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതായി കണക്കാക്കപ്പെടുന്ന് പതിമൂന്ന് രാജ്യങ്ങളിൽ, നൈജീരിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുമെന്ന് സംഘടനകൾ സൂചിപ്പിച്ചു. നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർണോ സംസ്ഥാനത്തെ സ്ഥിതിഗതികൾ കണക്കിലെടുത്താണ് ഈ രാജ്യത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സായുധസംഘർഷങ്ങളാണ് ഭക്ഷ്യപ്രതിസന്ധിക്കുള്ള ഒരു പ്രധാന കാരണമായി ഐക്യരാഷ്ട്രസഭാസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യപ്രതിസന്ധി നിലനിൽക്കുന്നതായി ലിസ്റ്റ് ചെയ്യപ്പെട്ട പതിമൂന്നിടങ്ങളിൽ പന്ത്രണ്ടിലും സംഘർഷങ്ങളോ യുദ്ധങ്ങളോ രാഷ്ട്രീയ അരക്ഷിതാവസ്ഥയോ സമാനപ്രതിസന്ധികളോ നിലനിൽക്കുന്നുണ്ട്.
ആഗോളതലത്തിൽ നൽകിവന്നിരുന്ന സാമ്പത്തികസഹായങ്ങൾ വെട്ടിക്കുറയ്ക്കപ്പെട്ടതും, "എൽ നീഞ്ഞോ" (El Niño) യുമായി ബന്ധപ്പെട്ട കാലാവസ്ഥാപ്രതിസന്ധിയും സാമ്പത്തിക, ഭക്ഷ്യസുരക്ഷാരംഗത്തെ കൂടുതൽ വഷളാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ തങ്ങളുടെ റിപ്പോർട്ടിൽ എഴുതി.
2022-നും 2025-നും ഇടയിൽ ഭക്ഷ്യമേഖലയ്ക്കും, അടിയന്തിര കൃഷി ആവശ്യങ്ങൾക്കും, പോഷകാഹാരപദ്ധതികൾക്കുമായി നീക്കിവച്ചിരുന്ന ഫണ്ടിൽ 59 ശതമാനം കുറവുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയും ലോകഭക്ഷ്യപദ്ധതിയും അറിയിച്ചു. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്കാണ് ഈ രംഗം തിരികെപ്പോയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
പ്രതിസന്ധി നേരിട്ടിരുന്ന രാജ്യങ്ങളിൽപ്പെട്ട സുഡാനിൽ തുടരുന്ന സായുധസംഘർഷങ്ങൾ, ലോകത്തിലെതന്നെ ഏറ്റവും ഗുരുതരമായ മാനവികപ്രതിസന്ധികളിലൊന്നായി മാറുന്ന വിധത്തിൽ രാജ്യത്തെ സ്ഥിതിവിശേഷത്തെ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. 2026 മെയ് വരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് രണ്ടു കോടിയോളം ജനങ്ങൾ "സങ്കീർണ്ണമായ" സ്ഥിതിയിലാണ് കഴിഞ്ഞത്.
തെക്കൻ സുഡാനിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ഏതാണ്ട് എൺപത് ലക്ഷം ആളുകൾ 2026 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
യമനിൽ ലോകത്തിലെതന്നെ ഏറ്റവും ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും ദശലക്ഷക്കണക്കിന് ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതെന്നും, ഇതിന് പിന്നിൽ രാജ്യത്ത് വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളും, ദുർബലമായ സാമ്പത്തികസ്ഥിതിയും ഉണ്ടെന്നും സംഘടനകൾ വ്യക്തമാക്കി.
ഗാസാ മുനമ്പിലെ സ്ഥിതിഗതികൾ മുൻപത്തേതിനേക്കാൾ മെച്ചപ്പെട്ടുവെന്നും, 2025 ഒക്ടോബറിലെ വെടിനിറുത്തൽ ഇതിന് സഹായകരമായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയും ലോകഭക്ഷ്യപദ്ധതിയും വിലയിരുത്തി.
നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ബോക്കോ ഹരാമിന്റെ കൂടി ഇടപെടലുകൾ മൂലം വർഷങ്ങളായി തുടരുന്ന പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണെന്നും, പ്രദേശത്ത് 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം പതിനയ്യായിരത്തോളം ആളുകൾ ഗുരുതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുമെന്നും ഐക്യരാഷ്ട്രസഭാസംഘടനകൾ മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്ഥാൻ, സോമാലിയ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, ഹൈറ്റി തുടങ്ങിയ രാജ്യങ്ങളും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു. ലോകത്ത് വിവിധ രാജ്യങ്ങൾ നേരിടുന്നതും വർദ്ധിച്ചുവരുന്നതുമായ ഈ ഭക്ഷ്യപ്രതിസന്ധിക്ക് മുന്നിൽ സമൂർത്തങ്ങളായ നടപടികളോടെ മുന്നോട്ടുവരാൻ അന്താരാഷ്ട്രസമൂഹത്തെ ഐക്യരാഷ്ട്രസഭാസംഘടനകൾ ആഹ്വാനം ചെയ്തു. യെമനിലെ ഒരു ക്യാമ്പിന്റെ ദൃശ്യം മ്പിന്റെ ദൃശ്യം ഒരു ക്യാമ്പിന്റെ ദൃശ്യംയെമനിലെ ഒരു ക്യാമ്പിന്റെ ദൃശ്യം