Image

സ്വിസ് ചർച്ചകൾക്കുള്ള തടസം നീങ്ങി; യുഎസ്, ഇറാൻ സംഘങ്ങൾ വൈകാതെ എത്തും (പിപിഎം)

Published on 20 June, 2026
സ്വിസ് ചർച്ചകൾക്കുള്ള തടസം നീങ്ങി; യുഎസ്, ഇറാൻ സംഘങ്ങൾ വൈകാതെ എത്തും (പിപിഎം)

സ്വിറ്റ്‌സർലൻഡിൽ യുഎസ്-ഇറാൻ ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്ന് ഇരു പക്ഷവും അറിയിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ദൂതന്മാർ അവിടേക്കു പുറപ്പെടുന്നു എന്നു വൈറ്റ് ഹൗസ് അറിയിച്ചതിനു പിന്നാലെ, അടുത്ത വട്ടം ചർച്ച വൈകാതെ ആരംഭിക്കുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗായ് ശനിയാഴ്ച്ച പറഞ്ഞു.

ഇസ്രയേൽ ലെബനനിൽ ആക്രമണം തുടരുന്നതു കൊണ്ടു ആ ചർച്ച ഇറാൻ മാറ്റി വച്ചിരുന്നു. മാത്രമല്ല ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടുകയും ചെയ്തു. എന്നാൽ യുഎസും ഖത്തറും ഇടപെട്ടു ഇസ്രയേലും ഹിസ്‌ബൊള്ളയും തമ്മിൽ വെടിനിർത്തൽ ഉണ്ടാക്കിയതോടെ സംഘർഷം അയഞ്ഞു. 

പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് സ്വിറ്റസർലൻഡിലേക്കു പുറപ്പെട്ടതായി 'ആക്‌സിയോസ്' അറിയിച്ചു. ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ അവിടെ എത്തിക്കഴിഞ്ഞു. 
US, Iran confirm Swiss talks planned for 'coming days'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക