Image

ഹോർമുസ് പ്രതിസന്ധി: ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി സർവ്വകാല റെക്കോർഡിലേക്ക്

Published on 19 June, 2026
ഹോർമുസ് പ്രതിസന്ധി: ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി സർവ്വകാല റെക്കോർഡിലേക്ക്

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങളുടെയും എണ്ണ ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഗണ്യമായി വർധന. ഇതോടെ ജൂൺ മാസത്തിൽ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി സർവ്വകാല റെക്കോർഡിൽ എത്തുമെന്നാണ് വിലയിരുത്തൽ.

ജൂൺ മാസത്തിൽ ഇതുവരെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ശരാശരി എണ്ണ ഇറക്കുമതി പ്രതിദിനം 2.6 ദശലക്ഷം ബാരൽ ആണ്. ഇത് ഈ കാലയളവിലെ രാജ്യത്തിന്റെ ആകെ എണ്ണ ഇറക്കുമതിയുടെ 53.5 ശതമാനമെന്ന ഭീമമായ അളവാണ്. ജൂൺ മാസം മുഴുവനായി കണക്കാക്കുമ്പോൾ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 2.35 ദശലക്ഷം ബാരലിലധികം ഉയരുമെന്ന് കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറിൽ നിന്നുള്ള കപ്പൽ വിവരങ്ങൾ വ്യക്തമാക്കുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും. മുൻപ് 2023 മേയിലുണ്ടായ പ്രതിദിനം 2.2 ദശലക്ഷം ബാരൽ എന്നതായിരുന്നു ഏറ്റവും ഉയർന്ന പ്രതിമാസ നിരക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക