Image

ന്യൂ യോർക്ക് സിറ്റിയിൽ നിക്സ് വിജയാഘോഷ പരേഡിനിടെ വെടിവയ്‌പ്‌ (പിപിഎം)

Published on 19 June, 2026
ന്യൂ യോർക്ക് സിറ്റിയിൽ നിക്സ് വിജയാഘോഷ പരേഡിനിടെ വെടിവയ്‌പ്‌ (പിപിഎം)

ന്യൂ യോർക്ക് നിക്‌സിന്റെ എൻ ബി എ വിജയം ആഘോഷിക്കാൻ വ്യാഴാഴ്ച്ച നഗരത്തിൽ നടന്ന പരേഡിനിടയിൽ ടൈംസ് സ്‌ക്വയറിൽ ഒരാൾ നിറയൊഴിച്ചു. ആളെ ഉടൻ പിടിച്ചെന്നു പോലീസ് അറിയിച്ചു.

ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള ജനങ്ങൾ പരിഭ്രാന്തരായി നാലുപാടും ഓടി. പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നു ഫയർ ഫോഴ്സ് പറഞ്ഞു.

വേൾഡ് കപ്പ് നടക്കുന്നതു കൊണ്ട് ആയിരക്കണക്കിനു വിദേശീയരും വന്നെത്തിയിട്ടുള്ള നഗരത്തിൽ പരേഡിന് 10,000 പൊലീസുകാരെ വിന്യസിച്ചിരുന്നു.

വെടിവച്ചവരെ പിടികൂടാൻ പോലീസ് തെരുവിലൂടെ ഓടിച്ചിട്ടു.

നിക്സ് കിരീടം ചൂടിയത് 53 വർഷത്തിനു ശേഷമാണ്.

Gunshots during Knicks parade in NYC 

ന്യൂ യോർക്ക് സിറ്റിയിൽ നിക്സ് വിജയാഘോഷ പരേഡിനിടെ വെടിവയ്‌പ്‌ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക