Image

കരുണയുടെ ഭവനം ബേഥ്സ്ദാ- കമ്മ്യൂണിറ്റി കണക്റ്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ബിജു നൈനാൻ മരുതുക്കുന്നേൽ Published on 18 June, 2026
കരുണയുടെ ഭവനം ബേഥ്സ്ദാ-  കമ്മ്യൂണിറ്റി കണക്റ്റ് പ്രോഗ്രാം സംഘടിപ്പിച്ചു

 

ഓതറ; ഓതറ സെൻ്റ് പോൾസ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ "കരുണയുടെ ഭവനം  ബേഥ്സ്ദാ "എന്ന പേരിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിന്റെ കമ്യൂണിറ്റി കണക്ട് പരിപാടി സംഘടിപ്പിച്ചു

വി: യോഹന്നാന്റേ സുവിശേഷം അഞ്ചിം അധ്യായം 1 മുതൽ 15 വരെ വാക്യങ്ങളിലേ ബേഥ്സ്ദാ അഥവാ കരുണയുടെ ഭവനം എന്ന ആശയം ഇടവകയും ആശുപത്രിയും തമ്മിൽ കൈകോർത്ത് പ്രവർത്തിക്കുന്നതിലൂടെ ഓതറയിൽ പ്രായോഗികമായിരിക്കുന്നു എന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് വികാരി റവ അലക്സ് കെ ചാക്കോ പറഞ്ഞു.

"ക്രിസ്തുവിൻ്റെ സ്നേഹത്തോടെ പ്രത്യാശയും സൗഖ്യവും എത്തിക്കുക"എന്ന ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ ഡയറക്ടർ ഡോ ജോർജ്ജ് ചാണ്ടി മറ്റീത്രയുടെ മഹത്തായ ദർശനം ഉൾക്കൊണ്ടുകൊണ്ട് 38 വർഷങ്ങൾ തളർന്നു കിടന്ന ബേഥ്സ്ദയിലെ രോഗിയേപ്പോലെ സഹായിക്കാൻ ആരുമില്ല എന്ന് വിലപിക്കുന്നവരിലേക്ക് ഇറങ്ങിചെല്ലുവാൻ ജനപ്രിയ ഓ പി,കാരുണ്യ സ്പർശം മുതലായ പദ്ധതികൾ വഴിയായി ബി സി എം സി എച്ചിനു കഴിയുന്നു എന്നും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് മികച്ച ചികിത്സ എന്നതാണ് ലക്ഷ്യം എന്നും കമ്മ്യൂണിറ്റി കണക്റ്റ് പ്രോഗ്രാം കോർഡിനേറ്റർ അവിര ചാക്കോ ആമുഖം സന്ദേശത്തിൽ പ്രസ്താവിച്ചു.

തുടർന്ന് ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അസിസ്റ്റൻ്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ സംഗീത ജിതിൻ"ജീവിത ശൈലീ രോഗങ്ങളുടെയും കാൻസറിന്റെയും പ്രതിരോധം" എന്ന വിഷയത്തിൽ ക്ളാസ് നയിച്ചു .പ്രമേഹം, രക്തസമ്മർദ്ദം.അമിതവണ്ണം തുടങ്ങിയ രോഗങ്ങൾ മുതിർന്ന പൗരന്മാരെ എങ്ങനെ ബാധിക്കുന്നു എന്നും അവയുടെ പ്രതിഷേധം മാർഗ്ഗങ്ങളും ലളിതമായി വിശദീകരിച്ച ഡോക്ടർ കാൻസർ പോലുള്ള രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.പങ്കെടുത്തവരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടിയും നല്കി.സീനിയർ വൈദികൻ റവ:കെം എസ് ശാമുവേൽ ആശംസകൾ നേർന്ന

ഇടവകാംഗങ്ങൾ, മുതിർന്ന പൗരന്മാർ.പകൽവീട് അംഗങ്ങൾ എന്നിങ്ങനെ നൂറിലേറെപ്പേർ പരിപാടിയിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക