
ന്യൂ യോർക്കിന്റെ സെൻട്രൽ പാർക്കിൽ കുതിര വണ്ടിയിൽ സവാരി നടത്തിയ ഇന്ത്യൻ കുടുംബത്തിലെ 18കാരൻ കുതിര നിയന്ത്രണം വിട്ടപ്പോൾ ഉണ്ടായ അപകടത്തിൽ മരിച്ചു. ബുധനാഴ്ച്ച ഉച്ച തിരിഞ്ഞു ബെത്സെബ ഫൗണ്ടനു സമീപം ചെറി ഹില്ലിൽ ഉണ്ടായ അപകടത്തിൽ മരിച്ച രോമാഞ്ച് മഹാജൻ അമ്മയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
കുതിര പെട്ടെന്ന് ഇടറിയപ്പോൾ വണ്ടി മറിയുകയായിരുന്നു.
വണ്ടിയിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേർ സുരക്ഷിതരായി പുറത്തു കടന്നു. അവർക്കു കാര്യമായ പരുക്കുകളില്ല.
മഹാജനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലു മണിക്കൂർ കഴിഞ്ഞപ്പോൾ മരണം സംഭവിച്ചു.
കുടുംബം ഇന്ത്യയിൽ നിന്നു വന്നതായിരുന്നു.
Indian teen dies in Central Park accident