
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്റ്റർ സ്ഥാനത്തു നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ. സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് റീനയെ സ്ഥലം മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍റെ വിശദീകരണം.
ആരോഗ്യവകുപ്പ് ഡയറക്റ്റർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ ഡയറക്റ്ററായ ഡോ. വി. മീനാക്ഷിക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്റ്ററായിട്ടാണ് റീനയ്ക്ക് മാറ്റം നൽകിയത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.