
വി.ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മോശമാണെന്ന് വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ബജറ്റ്. വരുമാന വര്‍ധനയക്കുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ആര്‍. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന നേട്ടവും വി.ഡി സതീശൻ സ്വന്തമാക്കുന്നു . ആദ്യമായിട്ടാണ് വി.ഡി സതീശൻ മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതും. അതുകൊണ്ടുതന്നെ ബജറ്റ് അവതരണത്തില്‍ മുന്‍പരിചയം ഇല്ല. ചുമതലയേറ്റ ആദ്യ ടേമില്‍ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്.
ബജറ്റിൽ നാല് ഇന്ദിരാ ഗ്യാരണ്ടി പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായേക്കും. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രഖ്യാപനം പ്രതീക്ഷിക്കാം. വയോജനങ്ങള്‍ക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് സാമ്പത്തിക വിദഗ്ധരും കേരള ജനതയും വെച്ചുപുലര്‍ത്തുന്നത്.