Image

മിസൂറി സ്കൈഡൈവിംഗ് വിമാന അപകടത്തിൽ ഇന്ത്യൻ യുവാവ് ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു (പിപിഎം)

Published on 18 June, 2026
മിസൂറി സ്കൈഡൈവിംഗ് വിമാന അപകടത്തിൽ ഇന്ത്യൻ യുവാവ് ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു (പിപിഎം)

മിസൂറിയിൽ ഞായറാഴ്ച്ച ഉണ്ടായ സ്കൈഡൈവിംഗ് വിമാന അപകടത്തിൽ 24 വയസുള്ള ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. ആന്ധ്ര പ്രദേശിൽ നിന്നുള്ള സായ് കാർത്തിക് വർമ ദത്ല സാങ്കേതിക വിദഗ്ദ്ധനായിരുന്നു.

കംപ്യൂട്ടർ സയൻസിൽ മാസ്‌റ്റേഴ്‌സ് എടുത്ത ശേഷം കൻസാസ് സിറ്റിയിൽ  AdventHealth എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ദത്ല.

പൈലറ്റും 11 സ്കൈ ഡൈവർമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. കൻസാസിനു 80 മൈൽ അകലെ ബേറ്റ്സ് കൗണ്ടിയിലെ ബട്ലർ മെമ്മോറിയൽ എയർപോർട്ടിൽ നിന്നു ടെയ്ക്ക്-ഓഫ് ചെയ്തു വൈകാതെ വിമാനം തകർന്നു വീഴുകയായിരുന്നു. തീ പിടിച്ച വിമാനത്തിൽ നിന്ന് ആരും രക്ഷപെട്ടില്ല.

യുഎസ് പാരാഷൂട്ട് അസോസിയേഷൻ ടെക്നോളജി ഡയറക്‌ടർ ജെൻ ഷാർപ്പും മരിച്ചവരിൽ ഉൾപ്പെടുന്നു.

എൻ ടി എസ് ബി അപകടം അന്വേഷിക്കുന്നുണ്ട്. അപകട കാരണം നിർണയിക്കാൻ സമയമെടുക്കുമെന്നു വൈസ് ചെയർമാൻ മൈക്കൽ ഗ്രഹാം പറഞ്ഞു. വിമാനത്തിനു ബ്ലാക്ക് ബോക്സ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Indian among 12 killed in Missouri skydiving crash

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക