
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാര്‍ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണ് പിഎം ശ്രീ എന്നും ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ യുഡിഎഫ് സര്‍ക്കാരിന്റെ സബ്കമ്മിറ്റി കാര്യങ്ങള്‍ പഠിച്ച ശേഷം ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉപസമിതി ഒരുതവണ പോലും യോഗം ചേര്‍ന്നില്ലെന്നും പദ്ധതി ഒപ്പിട്ട് പണം വരെ വാങ്ങിയവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍രെന്നും ചെന്നിത്തല പറഞ്ഞു. ‘പിഎം ശ്രീയുടെ കാര്യത്തില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഒപ്പിട്ടതാണ്. അവര്‍ ഒരു സബ്കമ്മിറ്റിയുണ്ടാക്കി. ആ സബ് കമ്മിറ്റി ഒരുതവണ പോലും കൂടിയില്ല. എന്ന് മാത്രമല്ല ഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കുകയും ചെയ്തു. ഒപ്പിട്ടതുകൊണ്ടാണ് കിട്ടിയത്. അല്ലെങ്കില്‍ ആ പൈസ കിട്ടില്ലായിരുന്നു’ അദ്ദേഹം പറഞ്ഞു.