
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഫ്രാൻസിലെ ജി 7 ഉച്ചകോടിക്കിടയിൽ കൂടിക്കാഴ്ച്ച നടത്തി. പതിവുള്ള ആലിംഗനം ഇല്ലാതെ 16 മാസത്തിനു ശേഷം കൂടിക്കാഴ്ച്ച നടക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായിട്ടുണ്ടെന്ന വ്യാഖ്യാനവും നിലവിലുണ്ട്.
അതേ സമയം, മോദിയെ പ്രശംസിക്കാൻ ട്രംപ് മറന്നില്ല. ഉച്ചഭക്ഷണത്തിനിടയിലാണ് മറ്റു നേതാക്കളോട് ട്രംപ് മോദിയെ കുറിച്ചു പറഞ്ഞത്: "ശാന്തൻ, സംയമനം പാലിക്കുന്നയാൾ, അസാമാന്യ കക്ഷി."
ട്രംപ് കൂട്ടിച്ചേർത്തു: "ഞാൻ അങ്ങിനെയൊന്നുമല്ല."
പിന്നീട് രണ്ടു നേതാക്കളും നടത്താനുള്ള ചർച്ചകളിൽ യുഎസ്-ഇന്ത്യ വ്യാപാര കരാർ വിഷയമാകും. അതിന്റെ പുരോഗതിയും തർക്ക വിഷയങ്ങളും ചർച്ച ചെയ്യും. ഇന്ത്യൻ സമയം വൈകിട്ട് 6:30നാണു ചർച്ച.
ട്രംപും മോദിയും യുഎസ് - ഇന്ത്യ ബന്ധങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നു വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു.
Modi, Trump shake hands in France