Image

കപ്പൽ ആക്രമണം: യുഎസ് പറയുന്നതു മുഴുവൻ നുണയെന്നു ഇന്ത്യൻ നാവികർ (പിപിഎം)

Published on 17 June, 2026
കപ്പൽ ആക്രമണം: യുഎസ് പറയുന്നതു മുഴുവൻ നുണയെന്നു ഇന്ത്യൻ നാവികർ (പിപിഎം)

ഇന്ത്യൻ നാവികർ സഞ്ചരിച്ചിരുന്ന എം ടി സെറ്റെബെല്ലോ കപ്പലിനു നേരെ പേർഷ്യൻ ഗൾഫിൽ ആക്രമണം നടത്തിയ യുഎസ് സേന മുൻകൂട്ടി താക്കീതു നൽകിയെന്നു പറയുന്നത് ശരിയല്ലെന്നു ഇന്ത്യൻ നാവികർ ചൂണ്ടിക്കാട്ടി. കപ്പലിന്റെ എൻജിൻ റൂമിൽ മിസൈൽ അടിച്ചു മൂന്നു ഇന്ത്യൻ നാവികരെ യുഎസ് കൊലപ്പെടുത്തിയിരുന്നു.

യുഎസ് നടപ്പാക്കുന്ന നാവിക ഉപരോധത്തെ വെല്ലുവിളിച്ചു മുൻപോട്ടു പോകേണ്ട ആവശ്യം കപ്പലിന് ഉണ്ടായിരുന്നില്ലെന്നു നാവികർ പറഞ്ഞു. യുഎസ് സേനയുടെ നിർദേശങ്ങൾ കപ്പൽ അവഗണിച്ചെന്നാണ് സെന്റ്‌കോം ആരോപിച്ചത്. എന്നാൽ അതിൽ സത്യമില്ല. ഉപരോധം ലംഘിച്ചു ഇറാന്റെ എണ്ണ കൊണ്ടുപോകാൻ കപ്പൽ ശ്രമിച്ചു എന്ന ആരോപണവും അസത്യമാണ്.

ഫോർവെർഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മനോജ് യാദവ് സെന്റ്‌കോമിന്റെ വാദങ്ങൾ തള്ളി. സൈന്യത്തിന്റെ നിർദേശം ലംഘിക്കേണ്ട ഒരു കാര്യവും കപ്പലിലെ ക്രൂവിന് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"പ്രത്യേകിച്ച്, താക്കീതു നൽകിയ ശേഷം 70-80 ചുറ്റു വെടിവച്ചെന്നു യുഎസ് പറയുമ്പോൾ."

ആവർത്തിച്ചുള്ള താക്കീതു  അവഗണിച്ചതു കൊണ്ടാണ് ആക്രമിച്ചതെന്നു സെന്റ്‌കോം പറയുന്നു.  

എന്നാൽ കപ്പൽ യാത്ര തുടരുക ആയിരുന്നില്ലെന്ന് യാദവ് ചൂണ്ടിക്കാട്ടി. "ദൃശ്യങ്ങളിൽ അതു വ്യക്തമാണ്. കപ്പൽ ഒഴുകി നടക്കുകയായിരുന്നു. അത് എന്തെങ്കിലും ഭീഷണി ഉയർത്തിയിട്ടില്ലെന്നു വ്യക്തം. ഇറാന്റെ എണ്ണ കടത്തി എന്ന വാദവും അസത്യം."
മൂന്ന് നാവികർ ഏറെ വേദന അനുഭവിച്ചു മരിച്ചെന്നു യാദവ് ചൂണ്ടിക്കാട്ടി.

Indian seamen challenge Centcom version on ship attack 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക