
ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് നാവിക സേന ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. രണ്ടു മാസത്തോളം നീണ്ട ഉപരോധം പിൻവലിച്ചെന്നു ഇറാൻ വിദേശകാര്യ ഡപ്യൂട്ടി മന്ത്രി മാജിദ് തക്ത് റാവഞ്ചിയാണ് ഗവൺമെൻറ് വെബ്‌സൈറ്റുകളിൽ അറിയിച്ചത്.
തുടക്കം മുതലേ ചർച്ചകളിൽ ഇറാൻ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇപ്പോൾ കരാർ ഔപചാരികമായി ഒപ്പിടുന്നതിനു മുൻപ് തന്നെ അവർ ഉപരോധം നീക്കി."
തിങ്കളാഴ്ച്ച ഇറാന് അവശ്യ സാധനങ്ങളുമായി വന്ന മൂന്നു കപ്പലുകൾ ഉപരോധം മറികടന്നു എന്നു വാർത്താ ഏജൻസികൾ പറഞ്ഞിരുന്നു.
കരാറിന്റെ ഗുണഫലങ്ങൾ കണ്ടു തുടങ്ങിയെന്നു പ്രസിഡന്റ് ട്രംപ് ഫ്രാൻസിൽ ജി 7 ഉച്ചകോടിക്കിടയിൽ പറഞ്ഞു. ഹോർമുസ് ഭാഗികമായി കടലിടുക്ക് തുറന്നു, കപ്പലുകൾ നീങ്ങിത്തുടങ്ങി.
ഹോർമുസിൽ അവകാശവാദം
ഹോർമുസ് ഇറാന്റെ വകയാണെന്നു അതിനിടെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പറഞ്ഞു. അതിന്റെ മേൽനോട്ടം ഇറാന്റെ കൈയ്യിൽ ആയിരിക്കും. അതിലേ കടന്നു പോകുന്ന കപ്പലുകൾ ചുങ്കം നൽകണം. പരിപാലനത്തിനു വാങ്ങുന്ന പണമാണത്.
US naval blockade lifted, says Iran