Image

ഷിക്കാഗോ കോൺസലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാവരണം ചെയ്തു (പിപിഎം)

Published on 16 June, 2026
ഷിക്കാഗോ  കോൺസലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാവരണം ചെയ്തു (പിപിഎം)

ഷിക്കാഗോയിലെ ഇന്ത്യൻ കോൺസലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്ര അനാവരണം ചെയ്തു.

ഷിക്കാഗോയിലെ കോൺസലേറ്റ് ജനറലും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിനു ശേഷം നടന്ന ചർച്ചകളിൽ ജനപ്രതിനിധികളും പ്രവാസി സംഘടനകളും പങ്കെടുത്തു.

സ്വാമി വിവേകാനന്ദന്റെ സേവനം, ഐക്യം, സാർവലൗകിക സാഹോദര്യം എന്നീ സന്ദേശങ്ങളെ കുറിച്ച് വിശിഷ്ടാതിഥികൾ സംസാരിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയെ കുറിച്ച് അംബാസഡർ വിശദീകരിച്ചു.

സിയാറ്റിലിലെ വെസ്റ്റ് ലേയ്ക്ക് സ്‌ക്വയറിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ ഏപ്രിലിൽ അനാവരണം ചെയ്തിരുന്നു.

Swami Vivekananda statue at Indian Consulate in Chicago

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക