Image

യുഎസ് അധികൃതരുടെ പെരുമാറ്റത്തിൽ ഇറാൻ ടീമിനു പരാതി (പിപിഎം)

Published on 16 June, 2026
യുഎസ് അധികൃതരുടെ പെരുമാറ്റത്തിൽ ഇറാൻ ടീമിനു പരാതി (പിപിഎം)

ചൊവാഴ്ച്ച ഫിഫ  2026 വേൾഡ് കപ്പിൽ ന്യൂ സിലന്ഡിനെ 2-2 സമനിലയിൽ തളച്ചു ഫുട്‍ബോൾ ലോകത്തെ ആവേശം കൊള്ളിച്ച ഇറാൻ ടീമിനോട് ഉടൻ തന്നെ മെക്സിക്കോയിലേക്കു തിരിച്ചു പോകാൻ അധികൃതർ ആവശ്യപ്പെട്ടെന്നു ആരോപണം.

ഇറാൻ ടീം കളിക്കാൻ മാത്രമേ അമേരിക്കൻ മണ്ണിൽ പ്രവേശിക്കാവൂ എന്നാണ് യുഎസ് വച്ചിട്ടുള്ള നിബന്ധന. കളി കഴിഞ്ഞാൽ മെക്സിക്കോയിലെ ടിജുവാനയിലുള്ള ക്യാമ്പിലേക്കു മടങ്ങണം.

ഇറാൻ ഹെഡ് കോച്ച് അമീർ ഗാലെനോയ് പറയുന്നത് കളി കഴിഞ്ഞയുടൻ ലോസ് ഏഞ്ചലസിൽ നിന്നു മെക്സിക്കോയിലേക്കു പോകാൻ ടീമിനോട് ആവശ്യപ്പെട്ടു എന്നാണ്. ചൊവാഴ്ച്ച ഉച്ചഭക്ഷണം കഴിയുന്നതു വരെ ലോസ് ഏഞ്ചലസിൽ തങ്ങാം എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

"എന്നാൽ കളി കഴിഞ്ഞപ്പോൾ വേഗം വിമാനത്തിൽ കയറിക്കൊള്ളാൻ പറഞ്ഞു. ഞങ്ങളെ അത് വളരെ അസ്വസ്ഥരാക്കി.

"നേരത്തെ സ്ഥലം വിട്ടോളാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. അവർ വെറുതെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്, തടസം സൃഷ്ടിക്കയാണ്. പക്ഷെ ഞങ്ങൾ ഏറ്റവും മികച്ച കളി കാഴ്ച്ച വയ്ക്കും. അതവർക്കു തടയാൻ കഴിയില്ല.

"കളിക്കു രണ്ടു രാത്രി മുൻപ് വരാൻ ആയിരുന്നു ഞങ്ങൾക്ക് ആദ്യ നിർദേശം. പക്ഷെ അവരതു മാറ്റി. ഇന്ന് ഇവിടെ വിശ്രമിച്ചു ഉച്ചഭക്ഷണം കഴിഞ്ഞു മടങ്ങാൻ ആയിരുന്നു പിന്നീട് നിർദേശം. പക്ഷെ അതിനും തടസമായി.

"ഫിഫയെ ഇവിടെ കാണാനില്ല, മീഡിയ ഇല്ല. മാനേജ്‌മെന്റ് ഇല്ല."

സ്ഥിതിവിശേഷം മഹാദുരന്തമാണെന്നു ഇറാൻ സ്‌ട്രൈക്കർ മെഹ്ദി താരമി പറഞ്ഞു.

"കളിക്കാർ വലിയ സമ്മർദ്ദത്തിലായി. കളിയെ അത് ബാധിക്കുമെന്ന ആശങ്കയുണ്ട്. വളരെ മോശമാണിത്."

കളി കഴിഞ്ഞപ്പോൾ ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോ ഇറാൻ കളിക്കാരെ ഡ്രെസിംഗ് റൂമിലെത്തി കണ്ടു സംസാരിച്ചു.

ഗ്രൂപ് ജി തുടക്കം കുറിച്ച ചൊവാഴ്ചത്തെ മത്സരം അടിമുടി ആവേശം നിറഞ്ഞതായിരുന്നു. ഇറാൻ ആവട്ടെ ഉജ്വല പ്രകടനമാണ് കാഴ്ച്ച വച്ചത്. 

സോഫി സ്റ്റേഡിയത്തിൽ തന്നെയാണ് ഇറാന്റെ അടുത്ത മത്സരവും. ഞായറാഴ്ച്ച അവർ ബെൽജിയവുമായി ഏറ്റുമുട്ടും.  

Iran coach hits out at US behavior 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക