
യുഎസ് വ്യോമസേനയുടെ ഒരു ബി-52 സ്ട്രാറ്റോഫോർട്രെസ്സ് ബോംബർ കാലിഫോർണിയ മൊജാവ് മരുഭൂമിയിലെ എഡ്‌വേഡ്‌സ് എയർ ബേസിൽ തകർന്നു വീണു. വിമാനത്തിൽ ഉണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടെന്നാണ് നിഗമനം.
രാവിലെ 11:20നു ടെയ്ക്ക് ഓഫ് കഴിഞ്ഞു നിമിഷങ്ങൾക്കുള്ളിലാണ് അപകടം ഉണ്ടായത്. രക്ഷാ പ്രവർത്തനം തുടരുന്നതായി എയർ ബേസ് അറിയിച്ചു. സന്ദർശകർക്ക് ബേസിൽ പ്രവേശനം നിരോധിച്ചു.
"ഇന്ന് എഡ്‌വേഡ്‌സ് എയർ ബേസ് ഒരു മഹാദുരന്തത്തിനു സാക്ഷിയായി. നമുക്ക് 8 അമേരിക്കക്കാരുടെ ജീവൻ നഷ്ടമായി," കേണൽ ജെയിംസ് ഹേയസ് പറഞ്ഞു.
വിമാനത്തിൽ മിലിട്ടറി, സർക്കാർ ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരുമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വിമാനം പതിവ് പരിശോധന പറക്കലിൽ ആയിരുന്നു. അപകടത്തെ തുടർന്നു അന്തരീക്ഷത്തിൽ കനത്ത കറുത്ത പുക ഉയർന്നതു മൈലുകൾ അകലെ കാണാമായിരുന്നു.
അപകട കാരണം വ്യക്തമായിട്ടില്ല.
ദീർഘദൂര ആക്രമണങ്ങളിൽ പങ്കെടുക്കുന്ന ബി-52 ഇറാനിലെ യുദ്ധത്തിലും ഉണ്ടായിരുന്നു.
B-52 crash kills 8 Americans