
മിസിസിപ്പി : മിസിസിപ്പിയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണശ്രമത്തിന് പിന്നാലെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. ഒരു മുതിര്‍ന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് സെനറ്റോബിയയിലെ വാള്‍മാര്‍ട്ടിന് പുറത്താണ് സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് ഒരു കുട്ടിയുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ദമ്പതികളെ പോലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ കാര്‍ പോലീസുകാരുടെ നേര്‍ക്ക് ഓടിച്ചു കയറ്റാന്‍ നോക്കിയപ്പോള്‍ ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു.
വെടിയേറ്റവര്‍ പിന്നീട് പ്രാദേശിക ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.