
കൊച്ചി: കെഎസ്ആർസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര യാഥാർത്ഥ്യമായതിനു പിന്നാലെ നാല് ആവശ്യങ്ങളുന്നയിച്ച് ആൾ കേരള മെൻസ് അസോസിയേഷൻ . എല്ലാ വിദ്യാർത്ഥികൾക്കും ആൺ, പെൺ വ്യത്യാസമില്ലാതെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പ് വരുത്തുക, 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പുരുഷന്മാർക്കും സൗജന്യ യാത്ര ഉറപ്പ് വരുത്തുക, പുരുഷൻമാർക്ക് കെഎസ്ആർടിസിയിൽ സീറ്റ് സംവരണം നടപ്പിലാക്കുക, ഉയർന്ന ശമ്പളം വാങ്ങുന്ന സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ അനുവദിക്കരുത് എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് മെൻസ് അസോസിയേഷൻ ഉന്നയിക്കുന്നത്.
പിന്നാക്കക്കാരായ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ അത് അനുവദിക്കുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ പറഞ്ഞു. പുരുഷനായി ജനിച്ചതു കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. സൗജന്യയാത്ര പുരുഷന്മാരുടേയും അവകാശമാണ്. സ്ത്രീവിരുദ്ധതയല്ല പറയുന്നത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൊടുക്കൂ. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നതില്‍ പ്രശ്നമില്ല. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകള്‍ക്കു എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നത്?" അദ്ദേഹം ചോദിച്ചു.
വിദ്യർത്ഥികൾക്കും, 60 വയസ്സിന് പ്രായമുള്ളവർക്കും യൗത്ര സൗജന്യമാക്കട്ടെയെന്ന് അജിത് കുമാർ പ്രസ്താവിച്ചു.