
മുംബൈ: യുവനടി സഞ്ജിത് ഉഗാലെയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ വീട്ടിൽ ജൂൺ 14നാണ് നടി മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുംബൈ അച്ചോലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുങ്കും ഭാഗ്യ എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധേയയായി മാറിയത്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതും തനിക്ക് ഏറെ ആത്മവിശ്വാസം നൽകിയതുമായ വേഷമായാണ് സഞ്ചിത ഈ സീരിയലിലെ കഥാപാത്രത്തെ എപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ‘കുങ്കും ഭാഗ്യ’യ്ക്ക് പുറമെ ‘സജൻ ഘർ’, ‘ഡിൽവാലി ദുൽഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സഞ്ചിത മലയാളികൾ അടക്കമുള്ള പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു.
മിനിസ്‌ക്രീനിൽ മാത്രമല്ല, വെള്ളിത്തിരയിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്താൻ സഞ്ചിതയ്ക്ക് സാധിച്ചിരുന്നു. വിക്കി കൗശൽ പ്രധാന വേഷത്തിൽ എത്തുന്ന ചരിത്ര സിനിമയായ ‘ഛാവ’യിൽ താരാബായി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് സഞ്ചിതയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്തുള്ള നടിയുടെ ഈ വിയോഗം സഹപ്രവർത്തകർക്കും ആരാധകർക്കും വിശ്വസിക്കാനായിട്ടില്ല.
മരണത്തിന് തൊട്ടുമുമ്പ് സോഷ്യൽമീഡിയയിൽ സഞ്ചിത പങ്കുവെച്ച റീൽ വീഡിയോ ഇപ്പോൾ ആരാധകരെ കൂടുതൽ സങ്കടത്തിലാഴ്ത്തുകയാണ്. ഒരു പാട്ടിന് അതീവ സന്തോഷവതിയായി നൃത്തം ചെയ്യുന്ന വീഡിയോയാണ് മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ജീവിതത്തിൽ ഇത്രയധികം സന്തോഷം പ്രകടിപ്പിച്ച താരം എന്തിനാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്ന ചോദ്യം ബാക്കിയാകുന്നു