
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട, ഇറാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പരമോന്നത നേതാവ് അലി ഖമനയിയുടെ മൃതദേഹം ജൂലൈ ഒൻപതിന് സംസ്കരിക്കും.
ജൂലൈ നാല് മുതൽ ആരംഭിക്കുന്ന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമായിരിക്കും ഖബറടക്കം. യുദ്ധസാഹചര്യങ്ങൾ കാരണം മുൻപ് മാർച്ച് മാസത്തിൽ നടത്താനിരുന്ന സംസ്കാര ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു. വടക്കുകിഴക്കൻ ഇറാനിലെ വിശുദ്ധ നഗരവും ഖമനയിയുടെ ജന്മനാടുമായ മഷാദിലാണ് സംസ്കാരം നടക്കുകയെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് മുന്നോടിയായി ജൂലൈ നാല് മുതൽ മൂന്ന് ദിവസം ടെഹ്‌റാനിലും, തുടർന്ന് ജൂലൈ ഏഴിന് വിശുദ്ധ നഗരമായ കോമിലും വിലാപച്ചടങ്ങുകൾ നടക്കും.
സംയുക്ത വ്യോമാക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ട് 132 ദിവസങ്ങൾക്ക് ശേഷമാണ് മുൻ പരമോന്നത നേതാവിന്റെ സംസ്കാരം ജന്മനാടായ മഷാദിൽ ജൂലൈ ഒൻപതിന് നടക്കുമെന്ന് ഇറാനിയൻ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്