Image

കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണം, മെന്‍സ് അസോസിയേഷന്‍

Published on 13 June, 2026
കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണം, മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് മെന്‍സ് അസോസിയേഷന്‍ നേതാവ് രാഹുല്‍ ഈശ്വര്‍. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെയാണ് പുരുഷന്‍മാര്‍ക്കും ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നത്.

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കരുതെന്ന സമീപനമില്ല. പുരുഷന്കൂടി ഏതെങ്കിലും രീതിയില്‍ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന കാര്യത്തില്‍ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കിയാല്‍ ബസ്തടയണമെന്ന സമീപനമില്ല. ബസ് തടയല്‍ അടക്കമുള്ള തീവ്രമായ നടപടികള്‍ ശരിയല്ല. അതൊക്കെ നിയമത്തോടും കെഎസ്ആര്‍ടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെന്‍സ്‌കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ല. തീവ്രനിലപാടുകളിലേക്ക്ആരും പോകരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക്‌സൗജന്യ യാത്ര ആരംഭിക്കുന്ന ജൂണ്‍ 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും ബസുകള്‍ തടയുമെന്നും മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ ഫെസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക