Image

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Published on 13 June, 2026
അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാന അപകടത്തില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. അപകടത്തില്‍ നിന്ന് സഹപൈലറ്റ് രക്ഷപ്പെട്ടു. പരുക്കേറ്റ സഹ പൈലറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

അസമിലെ ജോര്‍ഹട്ടിലെ എ എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തകര്‍ന്നു വീണ വിമാനത്തിന് തീപിടിച്ചിട്ടുണ്ട്. ആകെ ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇത് 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക