
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവർ യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമനം.
മുൻ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടായിരുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. തുടർന്നാണ് യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.