
ഇസ്രയേലിൽ താൻ പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്തോളം ഇറാനെ അണ്വായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നു ബെന്യാമിൻ നെതന്യാഹു വെള്ളിയാഴ്ച്ച പറഞ്ഞു. ഇക്കാര്യത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും താനും തമ്മിൽ പൂർണ യോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 30 വർഷമായി ഇറാന്റെ ആണവ പദ്ധതിക്കെതിരായ നീക്കങ്ങളിൽ താൻ സജീവമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "അല്ലായിരുന്നെങ്കിൽ ഇറാൻ പണ്ടേ അണുബോംബുകൾ നിർമ്മിച്ചേനെ."
'നെതന്യാഹു അമ്പരന്നു'
അതേ സമയം, വ്യാഴാഴ്ച്ച 'അത്യുഗ്ര ആക്രമണം വരുന്നു' എന്നു താക്കീതു നൽകിയ ട്രംപ് പിന്നീട് അതു മാറ്റിവച്ചതിൽ നെതന്യാഹു അമ്പരന്നു പോയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞത് ഇങ്ങിനെ: "നെതന്യാഹു ഈ സംഭവവികാസങ്ങളിൽ പങ്കാളി ആയിരുന്നില്ല; പക്ഷെ ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്ന കാര്യത്തിൽ എടുത്ത ഉറച്ച നിലപാടിനെ നെതന്യാഹു ആദരിക്കുന്നു."
'ആക്‌സിയോസ്' പറയുന്നത് യുഎസും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകളെ കുറിച്ചു നെതന്യാഹുവിനു പല കാര്യങ്ങളും അറിയാമായിരുന്നില്ല എന്നാണ്. ട്രംപിനോട് അടുപ്പമുള്ളവരെ വിളിച്ചു നെതന്യാഹു അന്വേഷണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപും നെതന്യാഹുവും നവംബറിൽ തിരഞ്ഞെടുപ്പ് നേരിടുന്നുണ്ട്. യുദ്ധം ട്രംപിനു കെണിയാവാം; എന്നാൽ നെതന്യാഹുവിനു വിജയം ഉറപ്പാക്കാൻ അത് ആവശ്യമാണ്.
Netanyahu firm on blocking Iran nuke plan