
ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലുകൾക്കു നേരെ തുടർച്ചയായി നടക്കുന്ന യുഎസ് ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ ഡൽഹിയിലെ യുഎസ് എംബസി ഷാരെ ദഫാരെ ജൈസൺ മീക്സിനെ ഇന്ത്യ രണ്ടാം തവണയും വിളിച്ചു വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് നടപടി അസ്വീകാര്യമാണെന്നു ഇന്ത്യ പറഞ്ഞു. "അത് സങ്കീർണമായ മേഖലയിൽ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ ഭദ്രതയെയും സുരക്ഷയെയും ബാധിക്കും."
മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു: "ഗൾഫ് ഓഫ് ഒമാനിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലുകൾക്കു മേരെ യുഎസ് നാവിക സേന തുടർച്ചയായി ആക്രമണം നടത്തുന്നതിൽ ഇന്ത്യയുടെ പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചു. മൂന്ന് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടു, ആ ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുന്നതായിരുന്നു."
ഇന്ത്യയുമായി ഈ വിഷയത്തിൽ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
India lodges strong protest with US again