Image

വീടിനുള്ളിൽ കയറി തെരുവുനായയുടെ ആക്രമണം ; തിരുവനന്തപുരം കല്ലമ്പലത്ത് വീട്ടമ്മയ്ക്ക് കടിയേറ്റു

Published on 12 June, 2026
വീടിനുള്ളിൽ കയറി  തെരുവുനായയുടെ ആക്രമണം ; തിരുവനന്തപുരം കല്ലമ്പലത്ത് വീട്ടമ്മയ്ക്ക് കടിയേറ്റു

തിരുവനന്തപുരം കല്ലമ്പലത്ത് വീണ്ടും തെരുവുനായ ആക്രമണം. പനി ബാധിച്ച് വീടിനുള്ളിൽ വിശ്രമിക്കുകയായിരുന്ന കരവാരം സ്വദേശിനി 65 കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. വീടിന്റെ തുറന്നു കിടന്ന വാതിലിലൂടെ അകത്ത് കയറിയ നായ, അതിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗിരിജയുടെ കൈയ്യിൽ കടിയേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ വയോധികയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലമ്പലം കരവാരം മേഖലയിൽ ഗിരിജയെ കൂടാതെ മറ്റ് നാല് പേർക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമിച്ച നായയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ, ഇവയ്ക്ക് പേവിഷബാധയുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും വാർഡ് മെമ്പർ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക