Image

ഉജ്വലമായ തുടക്കത്തോടെ മെക്സിക്കോ ലോക കപ്പ് സ്വപ്നത്തിനു തിരി തെളിച്ചു (പിപിഎം)

Published on 12 June, 2026
ഉജ്വലമായ തുടക്കത്തോടെ മെക്സിക്കോ ലോക കപ്പ് സ്വപ്നത്തിനു തിരി തെളിച്ചു (പിപിഎം)

2026 ഫിഫ വേൾഡ് കപ്പിനു ഉജ്വല തുടക്കം കുറിച്ചു സ്വന്തം സ്‌റ്റേഡിയോ അസ്റ്റക്കയിൽ മെക്സിക്കോ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 2-0 വിജയം കുറിച്ചു. തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ത്രസിപ്പിച്ച മത്സരത്തിൽ റെഡ് കാർഡുകൾ ഉയർന്നത് മൂന്നു തവണ.

എന്നാൽ ആതിഥേയരുടെ ഈ യാത്ര എതിരാളികൾക്കു കനത്ത വെല്ലുവിളി ഉയർത്തി തന്നെ ആവുമെന്നു തെളിഞ്ഞു. തുടക്കം മുതൽ സൗത്ത് ആഫ്രിക്കൻ പ്രതിരോധ നിറയെ കീറിമുറിച്ചു കടന്ന അവരുടെ മിന്നൽ മുൻനിര ഒൻപതാം മിനിറ്റിൽ ആദ്യ ലക്‌ഷ്യം കണ്ടു. സ്റ്റേഡിയത്തെ ഉന്മാദത്തിലാഴ്ത്തി ആദ്യത്തെ ഫിഫ 2026 ഗോൾ നേടിയത് മെക്സിക്കോയുടെ ജൂലിയൻ ക്വിനോനസ്.  

കളിയിലുടനീളം എതിർ പക്ഷത്തെ വിറപ്പിച്ചതും  ക്വിനോനസ് തന്നെ. ഹാഫ് ടൈമിനു മുൻപ് സ്കോർ ഉയർത്തുമെന്നു തോന്നിയ പല നിമിഷങ്ങളിലും പക്ഷെ സൗത്ത് ആഫ്രിക്ക  ക്വിനോനസിനു തടയിട്ടു.  

സൗത്ത് ആഫ്രിക്ക തിരിച്ചു കയറും എന്നു പ്രതീക്ഷിച്ചവർ പക്ഷെ രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ മെക്സിക്കോയുടെ കുതിപ്പാണ് കണ്ടത്. രണ്ടാം പകുതി 22 മിനിറ്റ് പിന്നിട്ടപ്പോൾ റോൾ ജിമെനെസ് സൗത്ത് ആഫ്രിക്കയുടെ ഗോൾ വല വീണ്ടും കുലുക്കി.

അതിനിടെ സൗത്ത് ആഫ്രിക്കയുടെ യായ സിതോൾ ആദ്യ റെഡ് കാർഡ് കണ്ടു. കളിക്കാർ പത്തായി കുറഞ്ഞ സൗത്ത് ആഫ്രിക്കയെ ആ പഴുതിലൂടെ  മെക്സിക്കോ കൂടുതൽ കടന്നാക്രമിച്ചു.

അതിനിടെ തെമ്പാ സ്‌വൈൻ രണ്ടാം റെഡ് കാർഡ് കൂടി വാങ്ങിയതോടെ സൗത്ത് ആഫ്രിക്കയ്ക്കു 9 കളിക്കാരുമായി പോരാട്ടം തുടരേണ്ടി വന്നു. മെക്സിക്കോയുടെ വിജയം ഉറപ്പായി നിൽക്കെ 90ആം മിനിറ്റിൽ അവരുടെ ഡിഫൻഡർ സെസാർ മോണ്ടെസ് വാങ്ങി ഒരു ചുവപ്പു കാർഡ്.

Mexico ignite World Cup dream as FIFA 2026 open 

ഉജ്വലമായ തുടക്കത്തോടെ മെക്സിക്കോ ലോക കപ്പ് സ്വപ്നത്തിനു തിരി തെളിച്ചു (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക