Image

സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് സൃഷ്ടിക്കാൻ സ്‌പെയ്‌സ് എക്‌സ്: ഓഹരി ഒന്നിന് $135 (പിപിഎം)

Published on 12 June, 2026
സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് സൃഷ്ടിക്കാൻ സ്‌പെയ്‌സ് എക്‌സ്: ഓഹരി ഒന്നിന് $135 (പിപിഎം)

ലോകത്തെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് പ്രവേശനം കൊണ്ടു റോക്കറ്റ്-സാറ്റലൈറ്റ് നിർമാതാവ് സ്‌പെയ്‌സ് എക്‌സ് മറ്റൊരു ചരിത്രം എഴുതുന്നു. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കരുത്തു ഒരിക്കൽ കൂടി തെളിയിച്ചു സ്‌പെയ്‌സ് എക്‌സ് ഓഹരി വില $135 ആയിരിക്കുമെന്ന പ്രഖ്യാപനം വന്നു. വിൽക്കാൻ പോകുന്നതോ 555 മില്യണിലധികം ഷെയറുകൾ.

ആ വിൽപനയിൽ $75 ബില്യൺ വരുമെന്നാണ് കമ്പനി പറയുന്നത്. മൂല്യം അതോടെ $1.77 ട്രില്യൺ ആവും.

സൗദി അറേബ്യയുടെ ഉടമയിലുള്ള എണ്ണ ഭീമൻ അരാംകൊ ആണ് നിലവിലുള്ള ഐ പി ഓ റെക്കോർഡിന് ഉടമ. അരാംകോയുടെ മൂല്യം $1.7 ട്രില്യൺ ആയിരുന്നു. 2019ൽ ഓഹരി വിൽപന ആരംഭിച്ചപ്പോൾ അവർ $29 ബില്യണിലധികം നേടി.

സ്‌പെയ്‌സ് എക്‌സ് വെള്ളിയാഴ്ചയാണ് വിൽപന തുടങ്ങുക. ടിക്കർ സിംബൽ SPCX.

ഓഹരി ഒന്നിനു $135 എന്ന നിരക്കിൽ സ്‌പെയ്‌സ് എക്‌സ് ആസ്‌തി $860 ബില്യണിൽ അധികമാവും.

സ്റ്റാർലിങ്ക് ഇന്ത്യയിൽ ഒരുങ്ങുന്നു 

ഇന്ത്യയിൽ ഇന്റർനെറ്റ് എത്തിക്കാനുള്ള മസ്‌കിന്റെ സ്റ്റാർലിങ്ക് കമ്പനി ശ്രമം മരവിപ്പിച്ചു എന്ന വാർത്ത അതിനിടെ കമ്പനി നിഷേധിച്ചു. കമ്പനി ഇന്ത്യാ ഗവര്ണമെന്റുമായി സജീവ ചർച്ചയിൽ ആണെന്നും അവ ഫലപ്രദമാണെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രയർ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ ചട്ടങ്ങൾ സുതാര്യമായി പാലിച്ചാണ് ഇടപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കു വേറിട്ട മാതൃക ആവിഷ്കരിച്ചിട്ടുമുണ്ട്.

SpaceX sets milestone with world’s largest IPO

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക