Image

തമിഴ്നാട്ടിൽ നിന്നും കന്നുകാലികളുടെ വരവ് കുറഞ്ഞു ;സംസ്ഥാനത്ത് പോത്തിറച്ചി കിട്ടാനില്ല

Published on 11 June, 2026
തമിഴ്നാട്ടിൽ നിന്നും കന്നുകാലികളുടെ വരവ് കുറഞ്ഞു ;സംസ്ഥാനത്ത് പോത്തിറച്ചി കിട്ടാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പോത്തിറച്ചി കിട്ടാനില്ല.  കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പോത്തുകൾ എത്താത്തതാണ് ബീഫ് ക്ഷാമത്തിന് കാരണമായത്. പല പ്രദേശങ്ങളിലും ബീഫ് തീരെ കിട്ടാനില്ല.

തമിഴ്നാട്ടിൽ നിന്നും കന്നുകാലികൾ കേരളത്തിലെത്താത്തതും ആന്ധ്രാപ്രദേശിലും കർണാടകയിലും ഗോ സംരക്ഷണത്തിന്‍റെ പേരിൽ കന്നുകാലികളെ തടയുന്നതുമാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണം.

ലോകമാർക്കറ്റിൽ ഇന്ത്യൻ പോത്തിറച്ചിക്ക്   ഡിമാന്റുള്ളതിനാൽ കയറ്റുമതി സ്ഥാപനങ്ങൾ ഗ്രാമീണമേഖലകളിൽ വരെ എത്തി പോത്തുകളെ വാങ്ങിക്കൊണ്ടുപോകുന്നതും ക്ഷാമത്തിന് കാരണമായിട്ടുണ്ട്.

ദിവസവും ഒന്നരലക്ഷത്തോളം കന്നുക്കൾ എത്തിയിരുന്ന കേരളത്തിൽ ഇപ്പോൾ ആറായിരത്തിൽ താഴെമാത്രമാണ് എത്തുന്നത്. ഇറച്ചി ക്ഷാമത്തെതുടർന്ന് ഇടുക്കിയിലെ വ്യാപാരികൾ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം അനിശ്ചിതകാലത്തേക്ക് കടകളടയ്ക്കാനുള്ള നീക്കത്തിലാണ് വ്യാപാരികൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക