
വ്യാഴാഴ്ച്ച രാത്രി ഇറാനെ അത്യുഗ്രമായി ആക്രമിക്കുമെന്നും ഇറാന്റെ 90% എണ്ണയും സംഭരിച്ചിട്ടുള്ള ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ മടിക്കില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
വെനസ്വേലയിലെ പോലെ ഇറാന്റെ ഊർജ ഉറവിടങ്ങൾ യുഎസ് നിയന്ത്രണത്തിലാക്കുമെന്നും ട്രംപ് താക്കീതു നൽകി. അതേ സമയം, ഇറാനുമായി ചർച്ച തുടരുന്നുണ്ടെന്നും അദ്ദേഹം ട്രൂത് സോഷ്യലിൽ അറിയിച്ചു.
എന്നാൽ ചർച്ച നടക്കുന്നു എന്ന റിപ്പോർട്ട് ഇറാൻ തള്ളി.
ഇന്നു രാത്രിയിലെ ആക്രമണത്തിൽ ഇറാന്റെ ശേഷിക്കുന്ന സൈനിക ശേഷി കൂടി നിർവീര്യമാക്കുമെന്നു ട്രംപ് പറഞ്ഞു.
രണ്ടു രാത്രി നടത്തിയ ആക്രമണങ്ങൾ സ്വയം പ്രതിരോധിക്കാൻ ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു.ബന്ദർ അബ്ബാസ് തുറമുഖ നഗരവും ഖാഷേം ദ്വീപും തെക്കൻ നഗരങ്ങളായ സിറിക്, മിനാബ്, കരാജ് എന്നിവയും ആക്രമിച്ചു.
ആക്രമണം രൂക്ഷമാക്കിയാലും പാലങ്ങളും പവർ പ്ലാന്റുകളും ഒഴിവാക്കുക എന്നതാണ് ഇപ്പോഴുള്ള ചിന്തയെന്നു ട്രംപ് സൂചിപ്പിച്ചു. "കൂടുതൽ ബോംബിംഗ് ഇന്നു രാത്രി ഉണ്ടാവും. അത് കൂടുതൽ കൂടുതൽ വലുതും ശക്തവും ആയിരിക്കും."
Trump warns of possible Kharg capture