
യുഎസിൽ നിയമാനുസൃത താമസക്കാരനായ ഇന്ത്യൻ വംശജൻ $100 മില്യൺ ബാങ്ക് തട്ടിപ്പിൽ അറസ്റ്റ് ചെയ്യപ്പെട്ടു. വായ്പയ്ക്കു വ്യാജ രേഖകൾ നൽകിയും മറ്റു രേഖകളിൽ കൃത്രിമം കാട്ടിയുമാണ് മഹീന്ദർ മഖീജനി (44) കുറ്റകൃത്യം ചെയ്തതെന്നു അധികൃതർ അറിയിച്ചു.
കലിഫോർണിയ സെൻട്രൽ ഡിസ്‌ട്രിക്‌ട് യുഎസ് അറ്റോണി ഓഫിസ് പറയുന്നത് ന്യൂ പോർട്ട് ബീച്ചിൽ കാന്റർ ഗ്രൂപ് എന്ന സ്ഥാപനം നടത്തുന്ന മഖീജനി റിയൽ എസ്റ്റേറ്റ് വായ്‌പ നേടാൻ ഇല്ലാത്ത അവകാശങ്ങൾ ഉണ്ടെന്ന അവകാശവാദം ഉന്നയിച്ചാണ് തട്ടിപ്പിനു വഴിയൊരുക്കിയതെന്നാണ്.
2024 സെപ്റ്റംബറിനും 2025 ഏപ്രിലിനും ഇടയിലാണ് തട്ടിപ്പു നടന്നത്. ഡിജിറ്റലായി നടത്തിയ തട്ടിപ്പിൽ മഖീജനിയും സഹായിയും വ്യാജ രേഖകൾ ചമയ്ക്കുകയും മെറ്റാ ഡാറ്റ തിരുത്തുകയും ചെയ്‌തു എന്നാണ് ആരോപണം.
ശിക്ഷിക്കപ്പെട്ടാൽ 30 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ഫെഡറൽ കുറ്റങ്ങൾ മഖീജനിയുടെ മേൽ ചാർത്തിയിട്ടുണ്ട്.
Indian arrested in US for nearly $100 million bank fraud