Image

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

Published on 11 June, 2026
കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

               അഭിനവ് അരുൺ           നിവേദ് വേണുഗോപാലൻ                ആൽഫ്രെഡ്  ജെൻസൺ
 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തിൽ യുജി/പിജി പ്രോഗ്രാമുകൾക്കായി 2026 മെയ് 9, 10, 11 തീയതികളിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (CAT 2026) ഫലം പ്രസിദ്ധീകരിച്ചു. 48074 അപേക്ഷകരാണ് സർവ്വകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിരുന്നത്.


ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന്‍ രജിസ്‌ട്രേഷൻ ജൂൺ 11 ആം തീയതിയും ബി.ടെക് പ്രോഗ്രാമുകളുടെ ഓപ്ഷന്‍ രജിസ്‌ട്രേഷൻ ജൂൺ 16 ആം തീയതിയും ആരംഭിക്കുന്നതാണ്. അപേക്ഷകർ അവരുടെ പ്രൊഫൈലിൽ ലോഗിന്‍ ചെയ്തു ബി.ലെറ്റ് പ്രോഗ്രാമുകൾക്ക് ജൂൺ മാസം16 ന് മുമ്പും ബി.ടെക് പ്രോഗ്രാമുകൾക്ക് ജൂൺ മാസം 22 ന് മുമ്പും ഓപ്ഷന്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇന്റഗ്രേറ്റഡ് എം.എസ്‌സി/എംസിഎ പ്രോഗ്രാമ്മുകളിലേക്കുള്ള റിയൽ ടൈം കൗൺസിലിംഗ് ജൂൺ 19 ന് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അഡ്മിഷൻസ് വെബ്സൈറ്റായ https://admissions.cusat.ac.in -ൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിവിധ പിജി/ഇന്റഗ്രേറ്റഡ് ബിബിഎ/ബികോം എല്‍‌എല്‍‌ബി(H)/ബിഎസ് സി എല്‍‌എല്‍‌ബി (Hons.) കമ്പ്യൂട്ടർ സയൻസ് എന്നീ പ്രോഗ്രാമുകൾക്കുള്ള ഓപ്ഷന്‍  രജിസ്‌ട്രേഷൻ/റീ അറേഞ്ചുമെൻ്റിനുള്ള അവസരം ജൂൺ 11മുതൽ 14വരെ ആയിരിക്കും. വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലോഗിന്‍ ചെയ്തു ഓപ്ഷന്‍ രജിസ്‌ട്രേഷൻ/റീ അറേഞ്ച്ചെയ്യേണ്ടതാണ്.


ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ആലപ്പുഴ, നോർത്ത് ആര്യാട് പി ഓ, “പവിത്രം” ത്തിൽ അഭിനവ് അരുൺ ഒന്നാം റാങ്ക്നേടി. പാലക്കാട് , ചെറുപ്പളശ്ശേരി, അടക്കാപുത്തൂർ, വടക്കേതിൽ നിവേദ് വേണുഗോപാലൻ രണ്ടാം റാങ്കും എറണാകുളം, കദളിക്കാട് പി ഓ, പുത്തൻപുരയ്ക്കൽ ആൽഫ്രെഡ്  ജെൻസൺ മൂന്നാം റാങ്കുംനേടി. എറണാകുളം , ആലുവ, ചൊവ്വര പി ഓ, ഏത്തയ്ക്കുടി ഹൗസിൽ ഋഷഭ് അഭിലാഷ് ഇ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കും പാലക്കാട്, തൃത്താല , തൈക്കാട്ട് വളപ്പിൽ നിരഞ്ജൻ എസ് രണ്ടാം റാങ്കും നേടി. ഇടുക്കി , കുമാരമംഗലം, പെരുമ്പിള്ളിച്ചിറ, മുതലക്കോടം പി ഓ വലിയവീട്ടിൽ ഹൗസിൽ ശ്രീഹരിനാരായണൻ വി എസ് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒന്നാം റാങ്കും കോട്ടയം, മേലുകാവുമറ്റം, പുത്തൻപുരയിൽ ഹൗസിൽ ആരോൺ സ്റ്റീഫൻ രണ്ടാം റാങ്കും നേടി.

തൃശൂർ, നെട്ടിശ്ശേരി, മിനി നഗർ, II സ്ട്രീറ്റ്, “മധുശ്രീ” യിൽ ദയ ശങ്കർ അഞ്ച് വർഷ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്)/ ബികോം എൽഎൽബി (ഹോണേഴ്‌സ്)/ ബിഎസ്‌സി എൽഎൽബി (ഹോണേഴ്‌സ്)  കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം റാങ്ക് നേടി. തൃശ്ശൂർ, തൃശ്ശൂർ സിറ്റി പി ഓ, കൊരപ്പത്ത് ലെയ്ൻ,  "കൈലാസ്" ൽ  ഉത്തര ആർ കൈമൾ അഞ്ച് വർഷ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്കും നേടി. കോട്ടയം , ബ്രഹ്മമംഗലം പി ഓ, തെക്കേകലയിൽ ഐറിൻ സാറ ജോൺ അഞ്ച് വർഷ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും ബികോം എൽഎൽബി (ഹോണേഴ്‌സ്)/ ബിഎസ്‌സി എൽഎൽബി (ഹോണേഴ്‌സ്)  കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്കും നേടി.

 

                                          ദയ ശങ്കർ                                    ഉത്തര ആർ കൈമൾ                 ഐറിൻ സാറ ജോൺ

 

 

 സർജാപൂർ ബെംഗളൂരു അർബൻ, ഇറ്റംഗൂർ റോഡ്, “പെനിൻസുല പ്രകൃതി”, വില്ല - 134 ൽ നേഹ എലിസബത്ത് ബികോം എൽഎൽബി (ഹോണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മൂന്നാം റാങ്കും എറണാകുളം, എളമക്കര പി ഓ, പേരണ്ടൂർ റോഡ്, സംസ്‌കൃതി ഗാർഡൻസ്, 48/59L “അമ്മു” വിൽ രാംഗോപാൽ വി അഞ്ച് വർഷ ബിഎസ്‌സി എൽഎൽബി (ഹോണേഴ്‌സ്)  കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിന് മൂന്നാം റാങ്കും കരസ്ഥമാക്കി.

 

                                          നേഹ എലിസബത്ത്                                                                        രാംഗോപാൽ

സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റായ https://admissions.cusat.ac.in ൽ പരീക്ഷ ഫലം ലഭ്യമാണ്. ഫോൺ : 9778783191, 8848912606.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക