Image

ചരിത്രം സൃഷ്ടിച്ച 12 വർഷങ്ങൾ: മോദിക്കു ട്രംപിന്റെ അഭിവാദ്യം (പിപിഎം)

Published on 11 June, 2026
 ചരിത്രം സൃഷ്ടിച്ച 12 വർഷങ്ങൾ: മോദിക്കു ട്രംപിന്റെ അഭിവാദ്യം (പിപിഎം)

ഇന്ത്യയുടെ ഏറ്റവും നീണ്ട കാലം ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോർഡ് സൃഷ്ടിച്ചു 12 വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അഭിവാദ്യം അർപ്പിച്ചു.

മോദി മഹാനാണെന്നും അതുല്യനായ നേതാവാന്നെന്നും ട്രംപ് പറഞ്ഞു. "അഭിനന്ദനങ്ങൾ, എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ഏറ്റവും ദീർഘകാലം ഭരിച്ച പ്രധാനമന്ത്രി എന്ന ബഹുമതി നേടിയതിന്. അദ്ദേഹം മഹാനാണ്!  

"അദ്ദേഹം കരുത്തനാണ്, ആരോഗ്യവാനാണ്, ജ്ഞാനിയാണ്. അദ്ദേഹത്തിന് ഇനിയും നിരവധി മഹത്വവും വിജയവും നിറഞ്ഞ വർഷങ്ങൾ ഉണ്ടാവട്ടെ!"

ട്രംപിന്റെ സന്ദേശത്തിനു പിന്നാലെ നിരവധി യുഎസ്, പ്രവാസി നേതാക്കൾ മോദിക്ക് ആശംസകൾ നേർന്നു. യുഎസ് സെനറ്റർ ജോൺ കോർണിൻ പറഞ്ഞു: "അഭിന്ദനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ജനത തുടർച്ചയായി അദ്ദേഹത്തിനു വിജയം സമ്മാനിച്ച് വിശ്വാസം തെളിയിച്ചു. അദ്ദേഹം 4,399 ദിവസമാണ് 1.4 ബില്യൺ ജനതയുടെ രാജ്യത്തെ നയിച്ചത്.

"ഇന്ത്യയിലെ 250 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റി, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയ്ക്കു രൂപം നൽകി. മോദിയുടെ ഭരണം കടൽമാറ്റമാണ് ഉണ്ടാക്കിയത്. യുഎസ്-ഇന്ത്യ ബന്ധങ്ങൾ ഒരിക്കലും ഇതിനേക്കാൾ ശക്തമായിട്ടില്ല."

"2026ലെ ഇന്ത്യ 2014ലെ ഇന്ത്യയല്ല," ഇന്ത്യൻ അമേരിക്കൻ സി ഇ ഓ കൗൺസിൽ സഹസ്ഥാപകൻ അരുൺ അഗർവാൾ പറഞ്ഞു. "ഇന്ത്യ ഇന്നു കൂടുതൽ ഉയരം നേടിയെന്നതും കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നു എന്നും കൂടുതൽ ശ്രദ്ധ നേടുന്നു എന്നതും ആർക്കും നിഷേധിക്കാനാവില്ല."

പാളോ ആൾട്ടോ നെറ്റ്വർക്സ് ചെയർമാൻ നികേഷ് അറോറ മോദിയെ അഭിനന്ദിച്ചു.

അമേരിക്കൻ ഗായിക മേരി മിൽബെൻ പറഞ്ഞു: "മഹത്തായ രാജ്യത്തിൻറെ ജനാധിപത്യ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ല്."

Trump congratulates Modi on record tenure
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക