Image

യുഎസ് വീണ്ടും ഇറാന്റെ നിർണായക കേന്ദ്രങ്ങൾ ആക്രമിച്ചു; ഹോർമുസ് നിയന്ത്രണത്തിൽ തന്നെയെന്നു ഹേഗ്സേഥ് (പിപിഎം)

Published on 11 June, 2026
യുഎസ് വീണ്ടും ഇറാന്റെ നിർണായക കേന്ദ്രങ്ങൾ ആക്രമിച്ചു; ഹോർമുസ് നിയന്ത്രണത്തിൽ തന്നെയെന്നു ഹേഗ്സേഥ് (പിപിഎം)

ഇറാനിൽ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനെ തുടർന്നു ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടിയെന്നു ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി പ്രഖ്യാപിച്ചെങ്കിലും കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോഴും യുഎസ് സേനയുടെ കൈയ്യിൽ തന്നെ ആണെന്നു സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്സേഥ് ബുധനാഴ്ച്ച അറിയിച്ചു.

ബുധനാഴ്ച്ച രാത്രി ഇറാനിലെ നിർണായക കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്താൻ യുഎസ് സേന തയാറായെന്നും ഫ്ലോറിഡ ടാമ്പയിൽ സെന്റ്‌കോം ആസ്ഥാനത്തു ഹേഗ്സേഥ് റിപ്പോർട്ടർമാരോടു പറഞ്ഞു.

നിമിഷങ്ങൾക്കുള്ളിൽ ഇറാന്റെ ബന്ദർ അബ്ബാസ്, ഖാഷേം, ഗോർഗം, ഹെങ്ങാം എന്നീ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്നു ഇർന ന്യൂസ് ഏജൻസി അറിയിച്ചു. ഫാർസ് മേഖലയിലും വ്യോമ പ്രതിരോധം സജ്ജമാക്കി.

"ഹോർമുസ് കടലിടുക്കിൽ കൂടി കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന പ്രോജക്ട് ഫ്രീഡം ഒരിക്കലും നിർത്തിയിട്ടില്ലെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയുന്നു."

യുഎസ് മേൽനോട്ടത്തിൽ 100 മില്യൺ ബാരൽ എണ്ണ ഹോർമുസ് വഴി കടന്നു പോയെന്നും അദ്ദേഹം അവകാശപ്പെട്ടു. "ആർക്കും തടയാൻ കഴിയില്ല."

ഇറാൻ തുറമുഖങ്ങളിലേക്കു പോയ 140 കപ്പലുകൾ ഉപരോധത്തിൽ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. "പ്രസിഡന്റ് ട്രംപ് പറഞ്ഞതു ശരിയാണ്, ഹോർമുസ് യുഎസ് നിയന്ത്രണത്തിൽ തന്നെയാണ്."

US attacks Iran again, insists it still controls Hormuz 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക