Image

രാജാവിന്റെ പിറന്നാൾ ബഹുമതി ഓസ്‌ട്രേലിയയിൽ 10 ഇന്ത്യൻ വംശജർക്കും (പിപിഎം)

Published on 08 June, 2026
രാജാവിന്റെ പിറന്നാൾ ബഹുമതി ഓസ്‌ട്രേലിയയിൽ 10 ഇന്ത്യൻ വംശജർക്കും (പിപിഎം)

ഓസ്‌ട്രേലിയയിൽ രാജാവിന്റെ പിറന്നാൾ ദിനത്തിൽ നൽകുന്ന ബഹുമതിക്ക് 2026ൽ അർഹരായവരിൽ 10 ഇന്ത്യൻ വംശജരും. നവംബർ 14നു ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ നൽകുന്ന ബഹുമതിക്ക് 948 പേരെയാണ് തിരഞ്ഞെടുത്തിട്ടുളളത്.

സാമൂഹ്യ സേവനം, മെഡിസിൻ, ശാസ്ത്രം, വിദ്യാഭ്യാസം, സ്പോർട്സ്, പ്രതിരോധം, കലകൾ എന്നിങ്ങനെയുള്ള രംഗങ്ങളിലെ മികച്ച സേവനത്തിനാണ്  'Medal of the Order of Australia' ഉൾപ്പെടെയുള്ള  ബഹുമതികൾ നൽകുക.

ബഹുമതി നേടിയ ഇന്ത്യക്കാർ ഡോക്ടർ വത്സമ്മ ഈപ്പൻ, ഡോക്ടർ അഭിഷേക് കുമാർ വർമ, ഡോക്ടർ ദിലീപ് കുമാർ ഗഹങ്കരി, പ്രഫസർ ബാലസുബ്രഹ്മണ്യം വെങ്കിടേഷ്, നോഷിർ ഇറാനി, ചെത്തിക്കോട് ഉമ്മൻ തോമസ്, ഉഷാ കിരൺ ചന്ദ്ര, ഡോക്ടർ അതുൽ കുമാർ ഗാർഗ്, സൗരഭ് മിശ്ര, ബിജിന്ദർ ദുഗൾ എന്നിവരാണ്.

മെൽബണിൽ സാമൂഹ്യ നേതാവാണ് ഉമ്മൻ തോമസ്. വിക്ടോറിയയിൽ ഇന്ത്യൻ സമൂഹത്തിനു വേണ്ടി അര നൂറ്റാണ്ടിലേറെ അനുഷ്ഠിച്ച സേവനങ്ങൾക്കാണ് ബഹുമതി.

1969ൽ ഓസ്‌ട്രേലിയയിൽ എത്തിയ തോമസ് 1976ൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ സ്ഥാപിച്ചു. പുതിയ കുടിയേറ്റക്കാർക്ക് അദ്ദേഹം സഹായം നീട്ടി. ഓസ്‌ട്രേലിയ ഇന്ത്യ സൊസൈറ്റിയുടെയും നേതാവായിരുന്നു.

പ്രമുഖ ശിശു-കൗമാര മാനസികാരോഗ്യ വിദഗ്ദ്ധയായ വത്സമ്മ ഈപ്പൻ നൽകിയ സേവനങ്ങൾ കണക്കിലെടുത്തു അവരെ ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്‌ട്രേലിയ ആയി നിയമിച്ചു.

ബാലസുബ്രഹ്മണ്യം വെങ്കടേഷ് ഇന്റൻസീവ് കെയർ സ്പെഷ്യലിസ്റ്റ് ആണ്. അദ്ദേഹത്തിനു ലഭിക്കുന്നത് മെംബർ ഓഫ് ദ ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി.

മെൽബണിൽ ജി പി ആയ ഡോക്ടർ അഭിഷേക് കുമാർ വർമയ്ക്ക് മെഡിസിനിലെ മികവിനാണ് ഓ എ എം നൽകുന്നത്.

ഡോക്ടർ ഗഹങ്കാരി ഗോൾഡ് കോസ്റ്റിൽ അറിയപ്പെട്ട പ്ലാസ്റ്റിക് സർജനാണ്.  

മെൽബണിലെ സംരംഭകൻ സൗരഭ് മിശ്ര സാമൂഹ്യ സേവനത്തിന്റെ പേരിലാണ് ആദരിക്കപ്പെടുക.

ഓ എ എം ലഭിക്കുന്ന ന്യൂ സൗത്ത് വെയ്ൽസിലെ നോഷിർ ഇറാനി സാമൂഹ്യ സേവനത്തിലാണ് മികച്ചു നിന്നത്.

10 Indian Australians in 2026 King's Birthday Honours List

 

രാജാവിന്റെ പിറന്നാൾ ബഹുമതി ഓസ്‌ട്രേലിയയിൽ 10 ഇന്ത്യൻ വംശജർക്കും (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക