Image

ഇറാനിലേക്ക് ഇപ്പോൾ യാത്ര പാടില്ല, അവിടെ ഉള്ളവർ എത്രയും വേ​ഗം മടങ്ങുക; ഇന്ത്യൻ എംബസി

Published on 08 June, 2026
ഇറാനിലേക്ക് ഇപ്പോൾ യാത്ര പാടില്ല, അവിടെ ഉള്ളവർ എത്രയും വേ​ഗം മടങ്ങുക;  ഇന്ത്യൻ എംബസി

പശ്ചിമേഷ്യയിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നുമാണ് എംബസി അറിയിച്ചിരിക്കുന്നത്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന മുൻ നിർദ്ദേശം എംബസി ആവർത്തിക്കുകയാണ്. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാണമെന്നും നിർദ്ദേശിക്കുന്നു." ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി മുതൽ ഉണ്ടായ സൈനിക നടപടിയെ തുടർന്നാണ് സുരക്ഷ മുൻനി‌ർത്തി ഇന്ത്യൻ എംബസി തങ്ങളുടെ മുൻ മുന്നറിയിപ്പ് ആവർത്തിക്കുകയും ഇന്ത്യൻ പൗരന്മാരോട് സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക