Image

സാംസ്‌കാരിക-മത പൈതൃകം പഠിപ്പിക്കേണ്ടത് പ്രവാസി ഹിന്ദുക്കൾക്ക് അത്യാവശ്യം (പിപിഎം)

Published on 08 June, 2026
സാംസ്‌കാരിക-മത പൈതൃകം പഠിപ്പിക്കേണ്ടത് പ്രവാസി ഹിന്ദുക്കൾക്ക് അത്യാവശ്യം (പിപിഎം)

ഹിന്ദു കുടുംബങ്ങളെയും യുവാക്കളെയും സാംസ്‌കാരിക-മത പൈതൃകം പഠിപ്പിക്കേണ്ടത് യുഎസിൽ വളരുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമാണെന്നു പ്രമുഖ സാമൂഹ്യ നേതാക്കൾ അഭിപ്രായപ്പെട്ടു.  ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നടന്ന എച് യു എ സംവാദ പരിപാടിയിലാണ് ഈ അഭിപ്രായം പ്രകടമായത്.

യൂണിവേഴ്സിറ്റി പ്രസിഡന്റ് കല്യാൺ വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. 'From Practice to Understanding to Articulation: How HUA Nurtures Confident Hindus' എന്ന വിഷയത്തിൽ ചർച്ചയും നടത്തി.

അർച്ചന ശ്യാംസുന്ദർ മോഡറേറ്റർ ആയിരുന്നു. പല ഹിന്ദുക്കളും മതപരമായ ചടങ്ങുകൾ നടത്തുന്നത് അവയുടെ അഗാധമായ പ്രാധാന്യം മനസിലാക്കാതെ ആണെന്ന് അവർ പറഞ്ഞു. ആ പഠനത്തിനുള്ള അവസരം യൂണിവേഴ്സിറ്റി നൽകുന്നുണ്ട്.

ധർമം മനസിലാക്കാൻ യൂണിവേഴ്സിറ്റി മികച്ച അവസരം നൽകുന്നുവെന്ന് വേൾഡ് ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന അതുർ പറഞ്ഞു.

മാതാപിതാക്കൾക്കും ഈ വിദ്യാഭ്യാസം നൽകിയാൽ മാത്രമേ അവർ അതു മക്കൾക്ക് കൈമാറുകയുള്ളു എന്നു വിദ്യാർഥിനി മുക്ത ത്യാഗരാജൻ പറഞ്ഞു.

യൂണിവേഴ്സിറ്റി അക്രഡിറ്റെഷനു അപേക്ഷ നൽകിയെന്നു വിശ്വനാഥൻ വെളിപ്പെടുത്തി. അതൊരു സുപ്രധാന നാഴികക്കല്ലാണ്. 1993ൽ സ്ഥാപിച്ച സ്വകാര്യ സ്ഥാപനം ഹൈന്ദവ പൈതൃകത്തിന്റെയും തത്വ ചിന്തയുടെയും പഠനത്തിനു സൗകര്യം നൽകുന്നു. സംസ്കൃതം, യോഗ ഇവയും പഠന വിഷയങ്ങളാണ്.

Hindu University focuses on building ‘confident Hindus’ in US

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 13:10:42
💥🔥ഹാ, best, കൊണ്ടു വാ കൊണ്ടു വാ, ഭാരതത്തിലെ ആ oo-m-ഫിയ എല്ലാ വിഴുപ്പുകളും ഇങ്ങോട്ട് കൊണ്ട് തള്ള്.... എങ്ങനെയെങ്കിലും വിഭാഗീയതയും വർഗീയതയും മതിഭിന്നിപ്പും കൂടാതെ വായ്ക്ക് രുചിയായിട്ട് ഒന്നു സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല, അല്ലയോ?? കാലഹരണപ്പെട്ട Garbage അവിടെത്തന്നെ ആ ദേശത്തു തന്നെ ഉപേക്ഷിക്കൂ..... ഇങ്ങോട്ട് ഇറക്കുമതി ചെയ്യരുതേ പൊന്നേ.....എത്ര പ്രാവശ്യം ഇതെഴുതണം, ഒരുത്തനും എന്നെ വായിക്കുന്നില്ലേ???? ആ... 🫣 റെജിസ് 🔆
Sudhir Panikkaveetil 2026-06-08 14:56:03
പ്രിയ ശ്രീ റെജിസ് - നിങ്ങളെ വായിക്കുന്നുണ്ട്. ഇക്കൂട്ടർ ഹിന്ദു യുവാക്കളെ സാംസ്കാരിക-മത പൈതൃകം എങ്ങനെ പഠിപ്പിക്കും.? നമ്പൂതിരിയിൽ നിന്നും നായർ പതിന്നാലടി അകലം പാലിക്കണം (അവന്റെ അച്ചിക്ക് അയിത്തമില്ല ചില നേരങ്ങളിൽ ) ഈഴവനു ഇരുപത്തിനാലു അടി അകലം. ഇതൊക്കെ .പഠിപ്പിക്കേണമല്ലോ? വെറുതെ പൊല്ലാപ്പിന് പോകാതിരിക്കയാണ് നല്ലത്. പിള്ളേർ ഇവിടെ അമേരിക്കയിൽ സുഖമായി ജീവിച്ചോട്ടെ. യേശുദേവൻ എല്ലാവരെയും സ്നേഹിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക