
വിർജീനിയ സംസ്ഥാന നിയമനിർമാണ സഭകളിലേക്കു നടന്ന സ്പെഷ്യൽ ഇലെക്ഷനിൽ രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ ജയിച്ചു കയറി: കണ്ണൻ ശ്രീനിവാസൻ, ജെ ജെ സിംഗ്. ഇരുവരും ഡെമോക്രാറ്റുകൾ.
ശ്രീനിവാസൻ സ്റ്റേറ്റ് സെനറ്റിലേക്കും സിംഗ് ഹൗസിലേക്കുമാണ് ജയിച്ചത്. സ്റ്റേറ്റ് സെനറ്റിൽ നിന്നു യുഎസ് ഹൗസിലേക്കു പോയ സുഹാസ് സുബ്രമണ്യത്തിനു പകരം സെനറ്റ് അംഗമായപ്പോൾ ശ്രീനിവാസൻ ഒഴിഞ്ഞ സ്റേറ് ഹൗസ് സീറ്റിലേക്കാണ് ഇപ്പോൾ സിംഗ് ജയിച്ചത്.
ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ റാം വെങ്കടാചലത്തെയാണ് സിംഗ് തോൽപിച്ചത്.
തമിഴ് നാട്ടിൽ ജനിച്ചു വളർന്ന ശ്രീനിവാസൻ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. 2023ൽ അദ്ദേഹം സ്റ്റേറ്റ് സെനറ്റ് അംഗമായി.
യുഎസിൽ ആദ്യമായി സിഖ് തലപ്പാവ് ധരിച്ചെത്തുന്ന അംഗമായിരിക്കും സിംഗ്. ഒബാമ ഭരിക്കുമ്പോൾ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഉദ്യോഗസ്ഥൻ ആയിരുന്നു.
2 Indian-Americans elected in Virginia special elections