Image

വിവാഹ രജിസ്‌ട്രേഷന് ദമ്പതികളുടെ അച്ഛനമ്മമാർ എത്തേണ്ട; കർശന നിർദ്ദേശവുമായി തമിഴ്‌നാട് സർക്കാർ

Published on 07 June, 2026
വിവാഹ രജിസ്‌ട്രേഷന് ദമ്പതികളുടെ അച്ഛനമ്മമാർ എത്തേണ്ട; കർശന നിർദ്ദേശവുമായി തമിഴ്‌നാട് സർക്കാർ

പ്രണയ-മിശ്ര വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ സബ് രജിസ്ട്രാർമാർ അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുന്നു എന്ന പരാതി വ്യാപകമായതിനെത്തുടർന്ന്, വിവാഹ രജിസ്‌ട്രേഷന് ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തുകയോ സമ്മതപത്രം നൽകുകയോ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ. 

ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് രജിസ്ട്രേഷൻ മന്ത്രി ലോകേഷ് തമിഴ്സെൽവൻ സബ് രജിസ്ട്രാർമാർക്ക് കർശന നിർദ്ദേശം നൽകി. ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക