Image

ബന്ധു നിയമന വിവാദം: സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

Published on 07 June, 2026
ബന്ധു നിയമന വിവാദം: സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

തിരുവനന്തപുരം: വൈദ‍്യുതി മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫായി നിയമിതനായിരുന്ന അദ്ദേഹത്തിന്‍റെ സഹോദരി ഭർത്താവ് ബെന്നി തോമസ് രാജി വച്ചു. രാജിക്കത്ത് അദ്ദേഹം മുഖ‍്യമന്ത്രി വി.ഡി. സതീശനു കൈമാറി. ബന്ധുവിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.


ഇതിനു പിന്നാലെയാണ് രാജി. ബെന്നി തോമസ് മാതൃകപരമായി പൊതുപ്രവർത്തനം നടത്തുന്നയാളാണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്‍റായ നേതാവാണെന്നും മന്ത്രി മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബെന്നിയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ കെപിസിസി യോഗത്തിൽ അടക്കം വിമർശനം ഉയർന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക