
ജനപ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ആഴമായ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സലിം കുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്ന് രാഹുൽ ഗാന്ധി തന്റെ എക്സിൽ കുറിച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമാ മേഖലയിലെ അതികായനാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.
പ്രിയതാരത്തിന് വിടചൊല്ലാൻ അദ്ദേഹത്തിന്റെ ജന്മനാടായ പറവൂരിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്.