Image

ട്രംപിന്റെ എ ഐ ഉപദേഷ്ടാവായ ശ്രീറാം കൃഷ്‌ണൻ ഈ മാസം ഒടുവിൽ പിരിയും (പിപിഎം)

Published on 07 June, 2026
ട്രംപിന്റെ എ ഐ ഉപദേഷ്ടാവായ ശ്രീറാം കൃഷ്‌ണൻ ഈ മാസം ഒടുവിൽ പിരിയും (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ എ ഐ ഉപദേഷ്ടാവായ ശ്രീറാം കൃഷ്‌ണൻ ഈ മാസം ഒടുവിൽ പിരിയുമെന്നു അറിയിച്ചു. കഴിഞ്ഞ 18 മാസമായി ഭരണകൂടത്തിന്റെ എ ഐ തന്ത്രം വികസിപ്പിക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു.

"ഞാൻ ഈ മാസം അവസാനം വൈറ്റ് ഹൗസിൽ നിന്നു പിരിയും. ഒരു വിരാമത്തിനു ശേഷം എ ഐ രംഗത്തു അമേരിക്ക നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്ന ജോലിയിലേക്കു മടങ്ങും," കൃഷ്ണൻ കുറിച്ചു. 

ട്രംപിനു കീഴിൽ സർക്കാർ ജോലി ചെയ്യാൻ കഴിഞ്ഞത് ജീവിതകാലത്തെ ഏറ്റവും വലിയ പ്രത്യേക ആനുകൂല്യമാണെന്നു അദ്ദേഹം പറഞ്ഞു. "അതിൽ അഭിമാനമുണ്ട്. ട്രംപിന്റെ നേതൃത്വം ഇല്ലെങ്കിൽ നമ്മൾ എ ഐ മത്സരത്തിൽ പിന്നിൽ പോയേനെ."

സംരംഭകനും ടെക്നോളജി എക്സിക്യൂട്ടീവുമായ കൃഷ്ണൻ മൈക്രോസോഫ്റ്റ്, മെറ്റാ, ട്വിറ്റർ, സ്‌നാപ് എന്നിങ്ങനെ വലിയ മേൽവിലാസങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.    

Indian-American AI adviser Sriram Krishnan to leave White House  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക