Image

ഇറാന്റെ മരവിപ്പിച്ച ബില്യണുകൾ ഗൾഫിന്റെ പുനർനിർമാണത്തിനു നൽകാൻ യുഎസ് ആലോചിക്കുന്നുവെന്നു റിപ്പോർട്ട് (പിപിഎം)

Published on 07 June, 2026
ഇറാന്റെ മരവിപ്പിച്ച ബില്യണുകൾ ഗൾഫിന്റെ പുനർനിർമാണത്തിനു നൽകാൻ യുഎസ് ആലോചിക്കുന്നുവെന്നു റിപ്പോർട്ട് (പിപിഎം)

ഇറാന്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ഗൾഫ് രാജ്യങ്ങൾക്കു പുനർനിർമാണത്തിനുള്ള പണം ഇറാനിൽ നിന്നു തന്നെ എടുക്കാൻ യുഎസ് നീക്കം. ഇറാന്റെ മരവിപ്പിച്ച പണം ഈ ആവശ്യത്തിന് ഉപയോഗിക്കുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

ആ പണം തിരിച്ചു കിട്ടിയില്ലെങ്കിൽ യുഎസുമായുള്ള ചർച്ചകൾ മുന്നോട്ടു പോകില്ലെന്നു പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായിയുടെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സിൻ റസയ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗൾഫ് സഖ്യ രാജ്യങ്ങൾക്കു ഉണ്ടായ നഷ്ടം വിലയിരുത്താൻ ബെസെന്റ് സഹായികളോടു നിർദേശിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പേർഷ്യൻ ഗൾഫിൽ പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം മൂലം എണ്ണ കയറ്റുമതി ചെയ്യാൻ കഴിയാതെ ഇറാനു ബില്യണുകൾ നഷ്ടം വന്നുവെന്നും റിപ്പോർട്ടുണ്ട്.

Iranian assets may be used to rebuild Gulf

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക