Image

ലെബനീസ് ജനറലും ക്യാപ്റ്റനും ഉൾപ്പെടെ മൂന്നു സൈനികരെ ഇസ്രയേലി സേന വധിച്ചു (പിപിഎം)

Published on 07 June, 2026
ലെബനീസ് ജനറലും ക്യാപ്റ്റനും ഉൾപ്പെടെ മൂന്നു സൈനികരെ ഇസ്രയേലി സേന വധിച്ചു (പിപിഎം)

ലെബനീസ് ആർമിയിലെ ഒരു ബ്രിഗേഡിയർ ജനറൽ, ക്യാപ്റ്റൻ എന്നിവർ ഉൾപ്പെടെ മൂന്നു സൈനികരെ ശനിയാഴ്ച്ച ഇസ്രയേൽ വധിച്ചു. കാറിൽ പോകുമ്പോൾ മിസൈൽ അടിക്കയായിരുന്നു.

ഇതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഇടപെട്ടു സാധ്യമാക്കിയ വെടിനിർത്തൽ അവതാളത്തിലായി. വെടിനിർത്തൽ നടപ്പായി എന്നു പ്രഖ്യാപിച്ച ശേഷവും ഇസ്രയേൽ നിരന്തരം ആക്രമണം തുടരുകയായിരുന്നു.

ഇസ്രയേലി സേന ലെബനനിൽ നിന്നു പിന്മാറണമെന്ന ആവശ്യം ഉയരുമ്പോൾ അതിനു തടയിടാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ലെബനൻ ആരോപിച്ചു. "ലെബനനിലെ ജനങ്ങൾക്കും സൈന്യത്തിനും എതിരെ ഇസ്രയേൽ കരുതിക്കൂട്ടി നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഞങ്ങളുടെ വീര്യവും വിശ്വാസവും ദൃഢ നിശ്ചയവും വർധിപ്പിക്കുക മാത്രമേ ചെയ്യൂ."  

ലെബനീസ് സൈനിക വാഹനം 'സംശയകരമായി നീങ്ങുന്നതു' കണ്ടിട്ടാണ് ആക്രമണം നടത്തിയതെന്നു ഇസ്രയേലി സേന പറഞ്ഞു. ഹിസ്‌ബൊള്ളയുടെ ഭീഷണിയുള്ള മേഖലയിലാണ് ആക്രമണം നടത്തിയത്.

യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കും ഈ സംഭവം തടസം സൃഷ്ടിക്കും എന്ന ആശങ്ക ഉയർന്നു.

Israel kills Lebanese army officers 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 13:21:07
💥🔥അരുമ സന്തതി "ഹിസ്പുള്ള" എവിടെ പോയി ഒളിച്ചു?? ഇസ്രായേൽ ഇങ്ങനെ തുടങ്ങിയാൽ നമ്മൾ എന്തു ചെയ്യും മല്ലയ്യാ.... മൂന്ന് H ഭീകര സംഘടനകളുടേയും വാണങ്ങൾ കത്തി തീർന്നോ??? അതോ പരമോന്നതഭീകരന്റെ ചാവടക്കിനു കാത്തിരിക്കുകയാണോ???? ഏതായാലും ഇതിനോടകം ഇറാൻ തീർന്നു എന്ന് തന്നേ വേണം അനുമാനിക്കാൻ. റെജിസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക