
കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം. ചെങ്കല്‍ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴുമാണ് മരിച്ചത്.