
ന്യൂ യോർക്ക് സംസ്ഥാനത്തു 'ജാതി' സംരക്ഷിത വിഭാഗമായി വ്യവസ്ഥ ചെയ്യുന്ന ബിൽ ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി തള്ളിയതിനെ കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക സ്വാഗതം ചെയ്തു. ബിൽ എസ്.6531 പാസായാൽ ഹിന്ദു, ഇന്ത്യൻ, സൗത്ത് ഏഷ്യൻ സമൂഹങ്ങളെ അന്യായമായി ലക്‌ഷ്യം വയ്ക്കാൻ ഇടയാകുമായിരുന്നു എന്നവർ ചൂണ്ടിക്കാട്ടി.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വ്യവസ്ഥകൾ നിയമത്തിൽ ഇപ്പോൾ തന്നെയുണ്ടെന്നു സംഘടന ചൂണ്ടിക്കാട്ടി. ബിൽ തടയാൻ കഴിഞ്ഞത് അഡ്വക്കസി-സിവിൽ റൈറ്സ് ഗ്രൂപ്പുകളുടെ വിജയമാണെന്നു സംഘടനയുടെ ഡയറക്‌ടർ സുധാ ജഗന്നാഥൻ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങളെ വിവേചനം കാട്ടുന്ന ഇടങ്ങളായി ചിത്രീകരിക്കാനുളള ശ്രമം സംഘടനയിലെ ദളിത്-ബഹുജൻ നേതാക്കൾ തന്നെ എതിർത്തിരുന്നു.
CoHNA hails defeat of New York caste bills