Image

സെന്റ് പീറ്റേഴ്‌സ്ബർഗിൽ യുക്രൈന്റെ കനത്ത ഡ്രോൺ ആക്രമണം (പിപിഎം)

Published on 06 June, 2026
സെന്റ് പീറ്റേഴ്‌സ്ബർഗിൽ യുക്രൈന്റെ കനത്ത ഡ്രോൺ ആക്രമണം (പിപിഎം)

റഷ്യയുടെ സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിൽ ശനിയാഴ്ച്ച യുക്രൈൻ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തിയതായി നഗരത്തിന്റെ ഗവർണർ അലക്‌സാണ്ടർ ബെഗ്ലോവ് അദ്ദേഹത്തിൻറെ മാക്സ് ചാനലിൽ അറിയിച്ചു. വ്യോമ പ്രതിരോധം സജീവമായെന്നു ഉറപ്പു നൽകിയ അദ്ദേഹം പക്ഷെ നഗര വാസികൾ പുറത്തിറങ്ങരുതെന്നു നിർദേശിച്ചു.

സെന്റ് പീറ്റേഴ്‌സ്ബർഗിനു ചുറ്റുമുള്ള ലെനിൻഗ്രാഡ് മേഖലയുടെ ഗവർണർ പറഞ്ഞത് കേടുപാടുകൾ നിസാരമാണെന്നാണ്.

ഈ മേഖലകളിൽ യുക്രൈൻ അടുത്തിടെ നടത്തിയ രണ്ടാമത്തെ ആക്രമണം ആണിത്. ശനിയാഴ്ച്ച അവസാനിക്കുന്ന  സെന്റ് പീറ്റേഴ്‌സ്ബർഗ് ഇക്കണോമിക് ഫോറം സമ്മേളനം നടന്നു കൊണ്ടിരിക്കെ തന്നെയാണ് രണ്ടു ആക്രമണങ്ങളും ഉണ്ടായത്.

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കി തന്നെ കാണാൻ താല്പര്യം പ്രകടിപ്പിച്ചതിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വെള്ളിയാഴ്ച്ച തള്ളിയിരുന്നു. സിലിൻസ്കിയെ കാണേണ്ട കാര്യമൊന്നും തനിക്കില്ലെന്നു പുട്ടിൻ പറഞ്ഞു. "റഷ്യൻ സേനയുടെ മുന്നേറ്റം സാവകാശത്തിലാക്കാനുള്ള ശ്രമം മാത്രമാണത്."

St. Petersburg under massive Ukrainian drone attack

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക