Image

ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ സൈന്യത്തെ അയക്കാനുളള പദ്ധതി ഉപേക്ഷിച്ചെന്നു ട്രംപ് (പിപിഎം)

Published on 06 June, 2026
ഇറാന്റെ യുറേനിയം പിടിച്ചെടുക്കാൻ സൈന്യത്തെ അയക്കാനുളള പദ്ധതി ഉപേക്ഷിച്ചെന്നു ട്രംപ് (പിപിഎം)

ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാൻ യുഎസ് സൈനികരെ ഇറാനിലേക്കു അയക്കാനുള്ള നിർദേശം താൻ തള്ളിയെന്നു പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി.

അതിർത്തി കടന്നു അകത്തു കയറി ആക്രമണം നടത്തുക എന്ന ആശയം അംഗീകരിക്കാതിരുന്നത് അതു കൈവിട്ട കളിയാണെന്നു തോന്നിയതു കൊണ്ടാണ്. രണ്ടാഴ്ചയെങ്കിലും നീളുന്ന സങ്കീർണ ദൗത്യത്തിൽ വൻ തോതിൽ സൈനിക സന്നാഹം ഇറാന്റെ ഉള്ളിൽ കടന്നു സജ്ജമാക്കേണ്ടി വരുമായിരുന്നു.

'ആണവ പൊടി' എന്നു വിശേഷിപ്പിച്ച യുറേനിയം പിടിച്ചെടുക്കാൻ പല ആശയങ്ങളും പെന്റഗൺ മുന്നോട്ടു വച്ചിരുന്നു എന്നദ്ദേഹം പറഞ്ഞു. വേണ്ടെന്നു വച്ചെങ്കിലും ഇപ്പോഴും അതിനുള്ള കരുത്ത് യുഎസ് സേനയ്ക്കുണ്ട്. "നമുക്കു മാത്രം. അതു പക്ഷെ നമ്മൾ കുഴിച്ചു മൂടി."

ഖമേനായിയെ ബഹുമാനിക്കും

ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായിയെ കണ്ടുമുട്ടാൻ താത്പര്യമുണ്ടെന്നു ട്രംപ് പറഞ്ഞു. പക്ഷെ സമാധാന കരാർ ഉണ്ടായാൽ മാത്രമേ അക്കാര്യം പരിഗണിക്കൂ.

"കൂടിക്കാഴ്ച്ച ഉണ്ടായാൽ.... ഞാൻ ബഹുമാനത്തോടെ പെരുമാറും," ട്രംപ് പറഞ്ഞു. "അദ്ദേഹത്തെ കുറിച്ച് പലരും ബഹുമാനത്തോടെ സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ പിതാവിനെയും ഭാര്യയെയും മകനെയും നമ്മൾ വധിച്ചതു കൊണ്ടു ഞാൻ അദ്ദേഹത്തിനു പ്രിയങ്കരൻ ആവില്ലെന്ന് എനിക്കറിയാം."  

ട്രംപിന്റെ കളത്തിൽ തന്നെയാണു പന്ത്

ഇറാന്റെ മരവിപ്പിച്ച $24 ബില്യൺ പണമായി തന്നെ കിട്ടണം എന്ന ആവശ്യം ചർച്ചയിൽ തടസമായി തുടരുന്നു എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  "ചർച്ചകൾ വഴിമുട്ടി നിൽക്കയാണ്, മുന്നോട്ടു പോകാൻ ട്രംപ് ഇടപെടണം. ഇറാനുമായി കരാർ വേണമെങ്കിൽ മരവിപ്പിച്ച പണം വിട്ടു തരണം," മുജ്‌തബ ഖമേനായിയുടെ സൈനിക ഉപദേഷ്ടാവ്  മൊഹ്‌സിൻ റസായി സി എൻ എൻ ടെലിവിഷനോടു പറഞ്ഞു. 
"ട്രംപിന്റെ കളത്തിൽ തന്നെയാണ് പന്ത്."

ഇസ്രയേലിന്റെ സ്വാധീനം ഇല്ലാതെ ട്രംപ് തീരുമാനം എടുക്കണമെന്നു അദ്ദേഹം നിർദേശിച്ചു. പേർഷ്യൻ ഉൾക്കടലിലെ യുഎസ് ഉപരോധം പിൻവലിക്കണം, ഹോർമുസ് തുറക്കണം.

ഇറാനുമായുള്ള ആണവ ചർച്ചയിൽ സാങ്കേതിക വിശദാംശങ്ങൾ തയാറാക്കുന്ന വിദഗ്ദ്ധരെ കാണാൻ ട്രംപിന്റെ ദൂതന്മാർ വ്യാഴാഴ്ച്ച ടെന്നസിയിലെ ഓക്ക് റിഡ്ജിലേക്കു പോയിരുന്നുവെന്നു 'ആക്‌സിയോസ്' അതിനിടെ റിപ്പോർട്ട് ചെയ്തു.

Trump reveals he rejected 'too risky' plan to seize Iran nukes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക